ബസ് ഓട്ടോയിലിടിച്ച് രണ്ടുപേർക്ക് പരിക്ക്

കാഞ്ഞാർ: നിയന്ത്രണംവിട്ട സ്വകാര്യ ബസ് നിർത്തിയിട്ട ഓട്ടോകളിൽ ഇടിച്ച് രണ്ടുപേർക്ക് പരിക്ക്. ശനിയാഴ്ച വൈകീട്ട ് അഞ്ചരയോടെയാണ് സംഭവം. ഹൈറേഞ്ചിൽനിന്ന് തൊടുപുഴക്ക് വരുന്ന ബസാണ് അപകടം ഉണ്ടാക്കിയത്. പരിക്കേറ്റ ഓട്ടോ ഡ്രൈവർമാരായ കദളിക്കാട്ടിൽ സിജു, ലബ്ബവീട്ടിൽ നിസാർ എന്നിവരെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മഴയുള്ള സമയത്ത് റോഡിൽ തെന്നി എതിർദിശയിലുള്ള ഓട്ടോ സ്റ്റാൻഡിലെ ഓട്ടോകളിലാണ് ബസ് ഇടിച്ചത്. രണ്ട് ഓട്ടോകൾക്കും കേടുപാടുകൾ സംഭവിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.