ഐരാറ്റുനടയിലെ റോഡ്​ തകർച്ച: മണ്ണി​െൻറ ഉറപ്പ്​ പരിശോധിക്കും

ഐരാറ്റുനടയിലെ റോഡ് തകർച്ച: മണ്ണിൻെറ ഉറപ്പ് പരിശോധിക്കും കോട്ടയം: ദേശീയപാതയിൽ മണര്‍കാട് ഐരാറ്റുനടയില്‍ റോഡിൻെറ സംരക്ഷണഭിത്തി താഴ്ന്ന സംഭവത്തില്‍ മണ്ണിൻെറ ഉറപ്പ് പരിശോധിക്കും. െവള്ളിയാഴ്ച സ്ഥലം സന്ദർശിച്ച ശ്രീലങ്കൻ സംഘവും സമാന അഭിപ്രായമാണ് മുന്നോട്ടുവെച്ചത്. ഇതോടെയാണ് മണ്ണ് പരിശോധനക്കുശേഷം മാത്രം തുടർനിര്‍മാണമെന്ന തീരുമാനത്തിലേക്ക് ദേശീയപാത വിഭാഗം എത്തിയത്. എൻ.എച്ച് വിഭാഗം ഉദ്യോഗസ്ഥരും വെള്ളിയാഴ്ച സ്ഥലത്തെത്തിയിരുന്നു. മണ്ണ് പരിശോധനക്ക് ഏജന്‍സിയെ ഉടന്‍ നിശ്ചയിക്കുമെന്നും ഇവരുെട റിപ്പോർട്ടിൻെറ അടിസ്ഥാനത്തിലാകും തുടർ നിർമാണത്തിൽ തീരുമാനമെന്നും ദേശീയപാത അധികൃതർ പറഞ്ഞു. മഴക്കാലത്തിന് മുമ്പ് നിര്‍മാണം പൂര്‍ത്തിയാക്കാന്‍ ശ്രമിക്കുമെന്നും ഇവർ വ്യക്തമാക്കി. ഇടിഞ്ഞ ഭാഗം പൂര്‍ണമായി നിര്‍മിക്കാതെ ഘട്ടമായി മുന്നോട്ടുപോകാനാണ് ആലോചന. താൽക്കാലിക സംരക്ഷണഭിത്തി ഒരുക്കുന്നതും പരിഗണനയിലുണ്ട്. മഹാപ്രളയത്തിൽ തകർന്ന മൂന്നാറിലെ റോഡിൽ അടിയന്തര ബദൽ സംവിധാനമൊരുക്കിയ 'ഭൂമി' കമ്പനിയുടെ പ്രതിനിധികളാണ് ഐരാറ്റുനടയില്‍ സ്ഥലം പരിശോധിച്ചത്. പ്രളയസമയത്ത് തകർന്ന റോഡുകളുടെ നിർമാണവുമായി ബന്ധെപ്പട്ട് ഈ ശ്രീലങ്കൻ കമ്പനി ദേശീയപാതാ വിഭാഗവുമായി സഹകരിച്ചുവരുകയാണ്. ഇത്തരം സ്ഥലങ്ങളില്‍ പ്രവര്‍ത്തിച്ചു പരിചയമുള്ള ഈ കമ്പനി ചെന്നൈ കേന്ദ്രീകരിച്ചാണ് പ്രവർത്തിക്കുന്നത്. സ്ഥലം സന്ദർശിച്ച ഇവർ തുടർനിർമാണ പ്രവർത്തനങ്ങൾക്ക് ഏതുമാർഗം സ്വീകരിക്കണമെന്ന കാര്യത്തിൽ മണ്ണ് പരിശോധന ആവശ്യമാണെന്ന് വ്യക്തമാക്കി. ശക്തമായ വെള്ളപ്പാച്ചിലുണ്ടായാൽ വീണ്ടും തകരാൻ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി. ജലത്തെ പ്രതിരോധിക്കാൻ കഴിയുന്ന തരത്തിലാകണം പുനർനിർമാണമെന്നും ഇവർ അഭിപ്രായപ്പെട്ടു. ഇതിനെതുടർന്നാണ് മണ്ണ് പരിശോധിക്കാനുള്ള തീരുമാനം. ബുധനാഴ്ച രാത്രിയാണ് ഐരാറ്റുനടയിൽ പുതിയ കല്‍ക്കെട്ട് 65 മീറ്റര്‍ ഭാഗം ഇടിഞ്ഞുതാഴ്ന്നത്. ഒമ്പതുലക്ഷം രൂപ മുടക്കി നിർമിച്ച സംരക്ഷണഭിത്തിയാണ് തകർന്നത്. ഇതിനുസമീപത്തെ ട്രാൻസ്ഫോർമറിനും തകരാർ സംഭവിച്ചിരുന്നു. അതേസമയം, റോഡില്‍ ഇപ്പോഴും അപകടാവസ്ഥ തുടരുകയാണ്. അടിവശം ഇപ്പോഴും ദുര്‍ബലമാണ്. മഴ പെയ്യുകയോ പൈപ്പ് പൊട്ടുകയോ ചെയ്താല്‍ കൂടുതല്‍ ഇടിയാനുള്ള സാധ്യതയും നിലനില്‍ക്കുന്നു. േറാഡിൻെറ തകർച്ചയെത്തുടർന്നാണ് ഈ ഭാഗത്ത് ഗതാഗതനിയന്ത്രണവും ഏർെപ്പടുത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.