വീട്​ കുത്തിത്തുറന്ന്​ മോഷണം; യുവാവിന്​ രണ്ടരവർഷം തടവും പിഴയും

കോട്ടയം: വീട് കുത്തിത്തുറന്ന് സ്വർണാഭരണങ്ങൾ മോഷ്ടിച്ച കേസിൽ നിരവധി കേസിൽ പ്രതിയായ യുവാവിന് രണ്ടരവർഷം തടവും പ ിഴയും. പെരുമ്പായിക്കാട് മള്ളൂശേരി ഇളംമ്പള്ളിൽ വീട്ടിൽ അജിൻ ബാബുവിനെയാണ് (23) ഏറ്റുമാനൂർ മജിസ്‌ട്രേറ്റ് സന്തോഷ് ദാസ് ശിക്ഷിച്ചത്. 2015ലായിരുന്നു കേസിനാസ്പദമായ സംഭവം. പെരുമ്പായിക്കാട് സിദ്ധാർഥിൻെറ വീട്ടിൽനിന്ന് സ്വർണമാലയും ലോക്കറ്റും വിവാഹമോതിരവും മോഷ്ടിച്ചതായാണ് കേസ്. മോഷ്ടിച്ച ആഭരണങ്ങൾ കോട്ടയം നഗരത്തിലെ സ്ഥാപനത്തിലാണ് വിറ്റത്. സ്വർണം വിറ്റുകിട്ടിയ പണം ഉപയോഗിച്ച് ആഡംബര ബൈക്ക് വാങ്ങിയ പ്രതി ഇതിൽ കറങ്ങിനടക്കുന്നതിനിടെയാണ് ഗാന്ധിനഗർ എസ്.ഐയായിരുന്ന എം.ജെ. അരുൺ പ്രതിയെ പിടികൂടിയത്. തുടർന്ന് കോടതി പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തി. ഒരുവർഷം തടവും 1000 രൂപ പിഴയും ശിക്ഷിച്ചു. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതിയെന്നതിനാൽ ഒരുവർഷം തടവിൽ കഴിഞ്ഞാൽ മതിയാവും. പ്രായപൂർത്തിയാകും മുമ്പ് കുറ്റകൃത്യത്തിൽ ഏർപ്പെട്ട പ്രതിയെ ജുവനൈൽ കോടതി നല്ലനടപ്പിന് ശിക്ഷിച്ചിരുന്നു. ഈ നല്ലനടപ്പിനിടെയാണ് പ്രതി മോഷണം നടത്തിയത്. മോഷണം അടക്കം നിരവധി കേസിൽ പ്രതിയാണ്. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ പി. അനുപമ ഹാജരായി. പരിപാടികൾ ഇന്ന് കോട്ടയം ദേവലോകം ഓർത്തഡോക്സ് സഭ ആസ്ഥാനം: കുരിശിൻെറ വഴി മാർച്ച്- രാവിലെ 10.30 തിരുനക്കര തൃക്കൈക്കാട്ട് സ്വാമിയാര്‍മഠം: പഞ്ചരത്‌നകീര്‍ത്തനാലാപനം -രാവിലെ 8.00 കോട്ടയം പുത്തനങ്ങാടി കുരിശുപള്ളി: ധ്യാനം, പ്രസംഗം -രാവിലെ 11.00 അതിരമ്പുഴ സൻെറ് മേരീസ് ഫൊറോന പള്ളി: അഭിഷേകാഗ്നി കണ്‍വെന്‍ഷന്‍ -വൈകു. 4.30 പുതുപ്പള്ളി സൻെറ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളി: തിരുനാൾ, കുര്‍ബാന -രാവിലെ 7.30 ആര്‍പ്പൂക്കര സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം: അഷ്ടബന്ധ നവീകരണ കലശം, നാരായണീയ പാരായണം -രാവിലെ 9.30 നീണ്ടൂര്‍ ക്‌നാനായ കത്തോലിക്ക പള്ളി: മിഖായേല്‍ മാലാഖയുടെ തിരുനാൾ, കുര്‍ബാന -രാവിലെ 7.00 ആദിത്യപുരം സൂര്യദേവ ക്ഷേത്രത്തില്‍ ഉത്സവം: സംഗീതസദസ്സ് -രാത്രി 8.00 പാമ്പാടി ചേന്നംപള്ളി ജങ്ഷൻ: ബി.എസ്.എൻ.എല്‍ മേള -രാവിലെ 10.00 പാമ്പാടി സര്‍വിസ് സഹകരണ ബാങ്ക്: കണ്‍സ്യൂമര്‍ഫെഡ് സ്‌കൂള്‍ മാര്‍ക്കറ്റ് ജില്ലതല ഉദ്ഘാടനം -രാവിലെ 10.30
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.