ദേവലോകം ഒാർത്തഡോക്​സ്​ സഭ ആസ്ഥാനത്തേക്ക്​ മാർച്ച്​: നഗരത്തിൽ ഇന്ന്​ ഗതാഗത നിയന്ത്രണം

കോട്ടയം: ദേവലോകം ഓർത്തഡോക്സ് സഭ ആസ്ഥാനത്തേക്ക് വെള്ളിയാഴ്ച നടക്കുന്ന മാർച്ചിൻെറ ഭാഗമായി രാവിലെ 10.30 മുതൽ കോട്ടയം നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി പൊലീസ് അറിയിച്ചു. കോട്ടയം ടൗണിൽനിന്ന് കെ.കെ റോഡുവഴി വഴി പോകേണ്ട വാഹനങ്ങൾ ശീമാട്ടി റൗണ്ട്, ബേക്കർ ജങ്ഷൻ, സിസേഴ്സ്, നാഗമ്പടം ബസ് സ്റ്റാൻഡ് റെയിൽവേ സ്റ്റേഷൻ, ലോഗോസ് വഴി പോകണം. നാഗമ്പടം ബസ് സ്റ്റാൻഡിൽനിന്ന് പുറപ്പെടുന്ന കെ.കെ റോഡ് പോകേണ്ട ബസുകൾ റെയിൽവേ സ്റ്റേഷൻ, ലോഗോസ് വഴി പോകണം. കഞ്ഞിക്കുഴി ഭാഗത്തുനിന്ന് നാഗമ്പടത്തേക്ക് പോകേണ്ട വാഹനങ്ങൾ കലക്ടറേറ്റിൽനിന്ന് വലത്തേക്ക് തിരിയാതെ നേരെ കോട്ടയം ടൗൺ, ബേക്കർ ജങ്ഷൻ വഴി പോകണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.