നീരിൽനിന്ന് മുക്തനായി തിരുനീലകണ്ഠൻ

പൊൻകുന്നം: ചിറക്കടവിൻെറ പ്രിയപ്പെട്ട കൊമ്പൻ ഏറെ നാളത്തെ ചികിത്സക്കുശേഷം മദപ്പാടിൽനിന്ന് മുക്തനായി. നാലുമാസമായി ചികിത്സാർഥം തളക്കപ്പെട്ടിരുന്ന ചിറക്കടവ് മഹാദേവസന്നിധിയിലെ ഗജവീരൻ തിരുനീലകണ്ഠൻ ശനിയാഴ്ച ക്ഷേത്രദർശനം നടത്തും. പാപ്പാന്മാരായ ഇ. സാബു, മനോജ് എന്നിവർ കഴിഞ്ഞ ദിവസം ആനയെ അഴിച്ച് നടത്തി. ജനുവരി മുതൽ ആനത്തറയിൽ വിശ്രമത്തിലായിരുന്നു. ഹോർമോൺ ലെവൽ കുറയാതെ വന്നതിനാൽ വെറ്ററിനറി ഡോക്ടറുടെ നിർദേശ പ്രകാരം കൂടുതൽ സമയം വിശ്രമം നൽകുകയായിരുന്നു. ഈ വർഷം ഉത്സവ എഴുന്നള്ളത്തുകളിലൊന്നും പങ്കെടുത്തിരുന്നില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.