ബൈബിൾ പകർത്തിയെഴുതി വീട്ടമ്മ

കുമളി: ബൈബിൾ വായിക്കുക മാത്രമല്ല, പകർത്തി എഴുതിയും ശ്രദ്ധേയയാകുകയാണ് കുമളി ഇരുമേടയിൽ ലീലാമ്മ ജോയി. 1985ലാണ് ബൈബിൾ ഉൽപത്തി മുതൽ ക്രമമായി വായിച്ചു തുടങ്ങിയത്. 23 ആവർത്തി വായിച്ചു പൂർത്തിയാക്കി. 2010ൽ പകർത്തിയെഴുത്ത് ആരംഭിച്ചു. ഭർത്താവും മക്കളും കൊച്ചുമക്കളുമുള്ള വീട്ടിൽ ഗൃഹ ജോലികൾക്ക് ശേഷമുള്ള ഇടവേളകളിലാണ് ബൈബിൾ പകർത്തി എഴുതുന്നത്. പഴയതും പുതിയതുമായ നിയമങ്ങൾ ഉൾപ്പെടുന്ന 66 പുസ്തകങ്ങളാണ് ബൈബിളിലുള്ളത്. ഇവ ക്രമമായി വായിച്ചാൽ മാത്രമേ അർഥം പൂർണമാകൂ. തുടർച്ചയായി 23 ആവർത്തി ബൈബിൾ വായിച്ച് പൂർത്തിയാക്കുകയെന്നതും ബൈബിൾ പകർത്തി എഴുതുകയെന്നതും ഏറെ ശ്രമകരമാണ്. പഴയനിയമത്തിൽ 929 അധ്യായവും പുതിയ നിയമത്തിൽ 260 അധ്യായവുമാണ് ബൈബിൾ സൊസൈറ്റി ഓഫ് ഇന്ത്യ തയാറാക്കിയിട്ടുള്ള ബൈബിളിലുള്ളത്. അതിനിടെ മർത്തോമസഭയുടെ തിരുവല്ല കൊമ്പാടിയിലുള്ള എപ്പിസ്കോപ്പൽ ജൂബിലി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇവാൻജലിസം നടത്തിവരുന്ന ഒന്നര വർഷത്തെ ജീവാമൃതം ബൈബിൾ കറസ്പോണ്ടൻസ് കോഴ്സ് പാസായി സർട്ടിഫിക്കറ്റും ഈ വീട്ടമ്മ കരസ്ഥമാക്കി. ബൈബിൾ പകർത്തി എഴുത്തും സർട്ടിഫിക്കറ്റുകളും കാണാൻ സുഹൃത്തുക്കളും ബന്ധുക്കളും തിരക്കിയെത്താറുണ്ട്. ഭർത്താവും രണ്ട് ആൺമക്കളും മരുമക്കളും അഞ്ച് കൊച്ചുമക്കളും ചേർന്നതാണ് ഇവരുടെ കുടുംബം. എല്ലാ മതഗ്രന്ഥങ്ങളും ഒരാവർത്തിയെങ്കിലും വായിക്കണമെന്നാണ് ഈ 63 കാരിയുടെ ഇനിയുള്ള ആഗ്രഹം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.