വിജയം ഒപ്പമെന്ന്​ പത്തനംതിട്ട‍യിലെ മൂന്ന് മുന്നണികൾ

മുണ്ടക്കയം: കനത്ത മത്സരം നടന്ന പത്തനംതിട്ട ലോക്സഭ മണ്ഡലത്തിലെ ഇടതു വലത്, ബി.ജെ.പി സ്ഥാനാര്‍ഥികള്‍ മൂവരും വന്‍ വിജയമാണ് അവകാശപ്പെട്ടത്. എല്ലാ നിയമസഭ മണ്ഡലത്തിലും തങ്ങള്‍ക്കനുകൂലമായിരിക്കുമെന്ന് മൂവരും വിശ്വസിക്കുന്നു. പൂഞ്ഞാര്‍ നിയമസഭ മണ്ഡലത്തില്‍ വന്‍ ലീഡാണ് മുന്നണികളെല്ലാം പ്രതീക്ഷിക്കുന്നത്. പത്തനംതിട്ട മണ്ഡലത്തില്‍ മികച്ച വിജയം നേടുമെന്ന് ഇടതുമുന്നണി പൂഞ്ഞാര്‍ നിയോജകമണ്ഡലം സെക്രട്ടറി അഡ്വ. പി. ഷാനവാസ് 'മാധ്യമ'ത്തോട് പറഞ്ഞു. പൂഞ്ഞാര്‍ മണ്ഡലത്തില്‍ 2000 മുതല്‍ 5000 വോട്ടുകള്‍ വരെ ലീഡ് വീണ ജോര്‍ജിനായിരിക്കും ലഭിക്കുക. ഈരാറ്റുപേട്ട, കോരുത്തോട്, പൂഞ്ഞാര്‍ തെക്കേക്കര, പൂഞ്ഞാര്‍ പഞ്ചായത്തുകളില്‍ ഇടതുമുന്നണി വ്യക്തമായ ലീഡുണ്ടാക്കുമെന്നും മുണ്ടക്കയം എരുമേലി പഞ്ചായത്തുകളില്‍ യു.ഡി.എഫുമായി ഒപ്പത്തിനൊപ്പമാകുമെന്നും ഷാനവാസ് പറഞ്ഞു. പൂഞ്ഞാര്‍ നിയോജകമണ്ഡലത്തില്‍ 8000 മുതല്‍ 10,000 വോട്ടുകള്‍ വരെ ലീഡുനേടി ആേൻറാ വിജയിക്കുമെന്ന് കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡൻറും യു.ഡി.എഫ് കണ്‍വീനറുമായ റോയ് കപ്പലുമാക്കല്‍ അറിയിച്ചു. എല്ലാ പഞ്ചായത്തുകളിലും യു.ഡി.എഫ് ലീഡ് നേടും. പി.സി. ജോര്‍ജ് എം.എല്‍.എയുടെ സഹായം സുരേന്ദ്രന് ഒരു പ്രയോജനവും ചെയ്യില്ല. ജോര്‍ജിനൊപ്പമുണ്ടായിരുന്നവര്‍ ഭൂരിപക്ഷവും യു.ഡി.എഫിനൊപ്പമായിരുന്നു. വ്യക്തമായ ഭൂരിപക്ഷത്തോടെ കെ. സുരേന്ദ്രന്‍ എം.പിയാകുമെന്ന് നിയോജകമണ്ഡലം പ്രസിഡൻറ് വി.സി. അജികുമാര്‍ പറഞ്ഞു. പൂഞ്ഞാര്‍ നിയോജകമണ്ഡലത്തില്‍ കെ. സുരേന്ദ്രന്‍ 10,000 മുതല്‍ 20,000 വോട്ടുകള്‍ വരെ ലീഡ് നേടും. പി.സി. ജോര്‍ജ് എം.എല്‍.എ മുന്നണിയില്‍ എത്തുന്നതിനുമുമ്പ് തന്നെ ബി.ജെ.പിക്ക് വലിയ മുന്നേറ്റം നേടാന്‍ കഴിഞ്ഞിരുന്നു. ജോര്‍ജിൻെറ വോട്ടുകള്‍കൂടി ലഭിച്ചതോടെ വലിയ വിജയമാണ് എന്‍.ഡി.എ നേടാന്‍ പോകുന്നതെന്നും അജികുമാര്‍ പറഞ്ഞു. എല്‍.ഡി.എഫിനോടായിരുന്നു തങ്ങളുടെ മത്സരം. കോണ്‍ഗ്രസിന് കാര്യമായ മത്സരം നടത്താനായിെല്ലന്നും അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.