ചരിത്രവോട്ട്​ രേഖപ്പെടുത്തി ഇഷ കിഷോർ

കാഞ്ഞങ്ങാട്: നീണ്ടകാലത്തെ പോരാട്ടത്തിന് ഫലം കിട്ടിയ നിർവൃതിയിലാണ് കാഞ്ഞങ്ങാെട്ട ഇഷ കിഷോർ. ജില്ലയിലെ ആദ്യത ്തെ ട്രാൻസ്ജെൻഡർ വോട്ടറായ ഇഷ കിഷോർ കാഞ്ഞങ്ങാട് ദുർഗ ഹയർസെക്കൻഡറി സ്കൂളിലെ 135ാം ബൂത്തിലാണ് കന്നിവോട്ടവകാശം വിനിയോഗിച്ചത്. വോട്ടവകാശത്തിനായി 2010ലാണ് ഇൗവിഭാഗം േപാരാട്ടം തുടങ്ങിയത്. ഇതിൻെറ ഭാഗമായി 2014ലാണ് രാജ്യത്ത് ആദ്യമായി സംസ്ഥാനസർക്കാർ ട്രാൻസ്ജെൻഡേഴ്സ് ബിൽ കൊണ്ടുവന്നത്. പിന്നെയും ഏറെനാളത്തെ കാത്തിരിപ്പിനുശേഷമാണ് 2019ൽ ട്രാൻസ്ജെൻഡർ എന്ന തിരിച്ചറിയൽ കാർഡ് കിട്ടിയത്. കഴിഞ്ഞ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ കാഞ്ഞങ്ങാട് നഗരസഭയിലേക്ക് വോട്ട് ചെയ്തിരുന്നു. എന്നാൽ, തിരിച്ചറിയൽ കാർഡിൽ ട്രാൻസ്ജെൻഡർ എന്നായിരുന്നില്ല. പകരം പുരുഷൻ എന്നായിരുന്നു രേഖപ്പെടുത്തിയത്. ഭിന്നലിംഗക്കാരുടെ പ്രതിനിധിയായി ചരിത്രവോട്ട് രേഖപ്പെടുത്താനായതിൽ അതിയായ സന്തോഷമുണ്ടെന്ന് ഇഷ കിഷോർ പറഞ്ഞു. മികച്ച ഡാൻസറും മോഡലുമായ ഇഷ ഡി.വൈ.എഫ്.െഎ ഹോസ്ദുർഗ് ഇൗസ്റ്റ് ലോക്കൽ കമ്മിറ്റി ജോ. സെക്രട്ടറിയും കാഞ്ഞങ്ങാട് ബ്ലോക്ക് കമ്മിറ്റി അംഗവുമാണ്. ട്രാൻസ്ജെൻഡേഴ്സ് സംഘടനയായ 'ക്ഷേമ'യുടെ ജില്ല പ്രസിഡൻറുമാണ്. ദുർഗ ഹയർസെക്കൻഡറി സ്കൂളിനു സമീപത്തെ പരേതനായ പത്മനാഭനും രാജീവിയുമാണ് മാതാപിതാക്കൾ. പടം......... ISHA KISHOR.... ഇഷ കിഷോർ വോട്ട് രേഖപ്പെടുത്താൻ ദുർഗ ഹയർസെക്കൻഡറി സ്കൂളിലെ ബൂത്തിൽ (പടം ftpയിൽ)ISHA KISHOR 1.... ദുർഗ ഹയർസെക്കൻഡറി സ്കൂളിലെ ബൂത്തിൽ വോട്ട് രേഖപ്പെടുത്തിയശേഷം ഇഷ കിഷോർ പുറത്തേക്ക് വരുന്നു (പടം ftpയിൽ) ............................... മട്ടന്നൂർ സുരേന്ദ്രൻ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.