പോളിങ്​ വർധന: വിജയം അവകാശപ്പെട്ട്​ കോട്ടയത്തെ മൂന്ന്​ സ്​ഥാനാർഥികളും

കോട്ടയം: പോളിങ് ശതമാനത്തിലെ വർധനയും യു.ഡി.എഫ് മണ്ഡലങ്ങളിൽ വോട്ടിങ് ശതമാനം കുറഞ്ഞതും വിജയം സുനിശ്ചിതമാക്കി യെന്ന് കോട്ടയം ലോക്സഭ മണ്ഡലത്തിലെ ഇടതു സ്ഥാനാർഥി വി.എൻ. വാസവൻ. മികച്ച ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോട്ടയത്ത് മികച്ച വിജയം നേടുമെന്ന് യു.ഡി.എഫ് സ്ഥാനാർഥി തോമസ് ചാഴികാടനും അവകാശപ്പെട്ടു. എത്ര വോട്ടിൻെറ ഭൂരിപക്ഷം നേടുമെന്നൊന്നും പറയുന്നില്ല. എന്നാൽ, വിജയം സുനിശ്ചിതമെന്നും ചാഴികാടൻ വ്യക്തമാക്കി. ശതമാനത്തിലെ വർധന വിജയം ഉറപ്പാക്കിയെന്ന് എൻ.ഡി.എ സ്ഥാനാർഥി പി.സി. തോമസ് പറഞ്ഞു. അട്ടിമറി പ്രതീക്ഷിക്കുന്നു. അടിെയാഴുക്കുകളും അനുകൂലമാണ്. തികഞ്ഞ വിജയപ്രതീക്ഷയിലാണ് താനെന്നും അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.