പാലായിൽ നീണ്ട നിര

പാലാ: പാലാ നിയോജകമണ്ഡലത്തിൽ പോളിങ് ആവേശമായി. രാവിലെ ഏഴ് മുതൽ പാലാ നഗരസഭയിൽ കനത്ത പോളിങ്ങാണ് രേഖപ്പെടുത്തിയത് . എന്നാൽ, പഞ്ചായത്തുകളിൽ മന്ദഗതിയിൽ തുടങ്ങിയ പോളിങ് രാവിലെ ഒമ്പത് കഴിഞ്ഞതോടെ തിരക്കിലേക്ക് മാറി. പാലാ മണ്ഡലത്തിൽ കൂടുതൽ വോട്ടർമാരുള്ള ബൂത്തുകളായ 128ാം നമ്പർ സൻെറ് തോമസ് ഹയർ സെക്കൻഡറി, 129ാം നമ്പർ സൻെറ് തോമസ് ടീച്ചേഴ്‌സ് ട്രെയിനിങ് കോളജ് എന്നിവിടങ്ങളിലാണ് രാവിലെ മുതൽ കനത്ത തിരക്ക് അനുഭവപ്പെട്ടത്. നഗരസഭ ടൗൺ വാർഡുകളിലെ ബൂത്തുകളിൽ ഉച്ചവരെ തിരക്കായിരുന്നു. തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കെത്തിയ നിയോജകമണ്ഡലത്തിലുള്ള ഉദ്യോഗസ്ഥർക്കും ജീവനക്കാർക്കും ഏതെങ്കിലും ബൂത്തുകളിൽ കയറി വോട്ട് ചെയ്യാൻ പ്രത്യേക രേഖകൾ നൽകിയിരുന്നു. ഇത്തരത്തിലുള്ള നൂറുകണക്കിന് ജീവനക്കാർ കൂട്ടത്തോടെ ടൗൺ ബൂത്തുകളിൽ എത്തിയത് മണിക്കൂറുകൾ നീളുന്ന ക്യൂവിനിടയാക്കി. ബൂത്തുകളിൽ വോട്ട് ചെയ്യാനെത്തിയവരുടെ തിരക്കേറിയതിനാൽ വോട്ട് ചെയ്യാതെ മടങ്ങിയവരും ഏറെയാണ്. വയോധികർക്കും അംഗപരിമിതർക്കും ശാരീരിക ബുദ്ധിമുട്ടുള്ളവർക്കും ക്യൂ നിൽക്കാതെ വോട്ട് ചെയ്യാൻ സൗകര്യമൊരുക്കിയിരുന്നു. ഇതിന് അംഗൻവാടി ജീവനക്കാർ, ആശാ വർക്കർമാർ, എൻ.എൻ.എസ് വളൻറിയർമാർ എന്നിവരുടെ സേവനം ബൂത്തുകളിൽ ലഭ്യമാക്കിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.