കന്നിവോട്ടിന്​ മൂവരും ഒന്നിച്ചെത്തി

പൊൻകുന്നം: ഒറ്റപ്രസവത്തിൽ ജനിച്ച മൂവരും കന്നി വോട്ട് ചെയ്യാൻ ഒരുമിച്ചെത്തിയത് കൗതുകമായി. സഹോദരങ്ങളായ അനന്തു വും അരുന്ധതിയും അരവിന്ദുമാണ് ആദ്യ സമ്മതിദാനാവകാശം വിനിയോഗിക്കാൻ ഒന്നിച്ചെത്തിയത്. കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലത്തിലെ ചിറക്കടവ് സൻെറ് ഇഫ്രേംസ് എൽ.പി സ്കൂളിലാണ് വോട്ട് ചെയ്യാനെത്തിയത്. ഒന്നിച്ചിരുന്ന് പഠിച്ച ക്ലാസ് മുറികളിൽ ഒന്നിച്ച് വോട്ട് ചെയ്യാനായതിൻെറ ആഹ്ലാദത്തിലാണ് ഇവർ. ഇതിനു മുമ്പ് ഇവരുടെ സ്കൂൾ പ്രവേശനവും മറ്റുള്ളവർക്ക് കൗതുകമായിരുന്നു. ചിറക്കടവ് താന്നിയ്ക്കൽ റെജി-പ്രിയ ദമ്പതികളുടെ മക്കളാണ് ഇവർ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.