അരുവിത്തുറ തിരുനാളിന് കൊടിയേറി

ഈരാറ്റുപേട്ട: അരുവിത്തുറ തിരുനാളിന് കൊടിയേറി. വികാരി ഫാ. അഗസ്റ്റിന്‍ പാലയ്ക്കാപ്പറമ്പില്‍ കൊടിയേറ്റ് നിര്‍വ ഹിച്ചു. ചൊവ്വാഴ്ച രാവിലെ എട്ടിന് നടക്കുന്ന വിശുദ്ധ കുര്‍ബാനയെ തുടര്‍ന്ന് തിരുസ്വരൂപം പരസ്യവണക്കത്തിനായി പന്തലില്‍ പ്രതിഷ്ഠിക്കും. 10ന് പാലാ രൂപത മെത്രാന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് സുറിയാനി കുര്‍ബാനയര്‍പ്പിക്കും. വൈകീട്ട് നാലരക്ക് വിശുദ്ധകുര്‍ബാനയെ തുടര്‍ന്ന് ചെറിയ പ്രദക്ഷിണം നടക്കും. ബുധനാഴ്ചയാണ് പ്രധാന തിരുനാള്‍. 10ന് തിരുനാള്‍ റാസയെ തുടര്‍ന്ന് പന്ത്രണ്ടരയോടെ ആഘോഷമായ തിരുനാള്‍ പ്രദക്ഷിണം നടക്കും. തിരുനാള്‍ ദിവസങ്ങളില്‍ രാവിലെ 5.30 മുതല്‍ വൈകീട്ട് വരെ വിശുദ്ധ കുര്‍ബാനയും നടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.