ശബരിമല വിഷയത്തിൽ വോട്ട്​ ചോർത്താനുള്ള നീക്കം നടക്കില്ല -വൈക്കം വിശ്വൻ

കോട്ടയം: ശബരിമല വിഷയത്തിൽ വോട്ട് ചോർത്താനുള്ള നീക്കം നടക്കില്ലെന്ന് സി.പി.എം കേന്ദ്രകമ്മിറ്റി അംഗം വൈക്കം വി ശ്വൻ. വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശബരിമല വിഷയത്തിൽ അയ്യപ്പൻ എന്ന വാക്ക് ഉപയോഗിച്ചതിൻെറ പേരിൽ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. ശബരിമലയിൽ കാണിക്ക ഇടരുതെന്ന് പറഞ്ഞവരെയും ആക്രമണം നടത്താൻ വന്നവരെയുമാണ് അറസ്റ്റ് ചെയ്തത്. കാണിക്ക ഇടരുതെന്ന പ്രചാരണത്തിലൂടെ ശബരിമലയിൽ 92 കോടിയുടെ കുറവുണ്ടായി. സംസ്ഥാനസർക്കാർ 100 കോടി ബജറ്റിൽ വകയിരുത്തിയാണ് ഈ കുറവുനികത്തിയത്. ഇടതുപക്ഷം അധികാരത്തിൽ എത്തുേമ്പാൾ വിശ്വാസത്തിന് അപകടം വരുത്തുന്നുവെന്ന പ്രചാരണമുണ്ട്. 1957ൽ ഇ.എം.എസ് ഭരിക്കുന്ന കാലത്ത് അങ്ങാടിപ്പുറം ക്ഷേത്രം ഉയർത്തിക്കാട്ടിയായിരുന്നു ഇത്. അതിൻെറ പേരിൽ ഒരു ക്ഷേത്രത്തിൻെറയും പള്ളിയുടെയും നേരെയും ആക്രമണമുണ്ടായിട്ടില്ല. എക്കാലത്തും ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞ് പറ്റിക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.