കുരുന്നി​െൻറ ഖബറടക്കം മൂന്ന് ദിവസത്തിനുശേഷം

കുരുന്നിൻെറ ഖബറടക്കം മൂന്ന് ദിവസത്തിനുശേഷം കളമശ്ശേരി: മാതാവിൻെറ ക്രൂരമർദനത്തിൽ മരിച്ച മൂന്നു വയസ്സുകാരൻെറ മ ൃതദേഹം കളമശ്ശേരി പാലക്കാമുകൾ ജുമാമസ്ജിദ് ഖബർസ്ഥാനിൽ അടക്കം ചെയ്യും. വെള്ളിയാഴ്ച വൈകീട്ട് ഖബറടക്കാനായിരുന്നു ആദ്യ തീരുമാനം. അതിന് തയാറെടുപ്പുകളും തുടങ്ങിയിരുന്നു. എന്നാൽ, കുഞ്ഞിൻെറ രക്ഷിതാക്കളെ കുറിച്ച് കൂടുതൽ അന്വേഷണം നടത്തേണ്ടതിനാൽ അടക്കം മൂന്നു ദിവസം കഴിഞ്ഞുമതി എന്നു പൊലീസ് തീരുമാനിക്കുകയായിരുന്നു. ഉച്ചക്ക് 1.20 ഓടെ കളമശ്ശേരി ഗവ. മെഡിക്കൽ കോളജിലെത്തിച്ച മൃതദേഹം 2. 45 ഓടെയാണ് പോസ്റ്റ്മോർട്ടം ചെയ്യാൻ ആരംഭിച്ചത്. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് മുമ്പ് കുട്ടിയുടെ എക്സറേ കളമശ്ശേരി മെഡിക്കൽ കോളജിൽ വെച്ച് എടുത്തു. ശരീരത്തിൽ എല്ലിന് ഒടിവുണ്ടോ എന്നറിയുന്നതിനാണ് ഇത്. അസി. പൊലീസ് സർജൻ ടി.എം. മനോജിൻെറ നേതൃത്വത്തിലായിരുന്നു പോസ്റ്റ്മോർട്ടം. റിപ്പോർട്ട് രണ്ടു ദിവസത്തിനകം പൊലീസിന് നൽകും. ജില്ല ഭരണകൂടത്തിൻെറ നിർദേശ പ്രകാരമാണ് മൃതദേഹം പാലക്കാമുകൾ ജുമാമസ്ജിദ് ഖബർസ്ഥാനിൽ അടക്കാൻ തീരുമാനിച്ചത്. കുഞ്ഞിൻെറ മാതാവ് പ്രതിയായ യുവതി തന്നെയാണോ എന്ന സംശയം നിലനിൽക്കുന്ന സാഹചര്യത്തിൽ കുട്ടിയുടെയും ഇവരുടെയും രക്തസാമ്പിൾ ഡി.എൻ.എ പരിശോധനക്ക് തിരുവനന്തപുരം ഫോറൻസിക് ലാബിലേക്കയക്കാൻ നടപടി ആരംഭിച്ചതായി പൊലീസ് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.