കിസാൻ മിത്രക്ക്​ തുടക്കമായി

കോട്ടയം: കർഷകരുടെ അടിസ്ഥാന പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ രൂപംനൽകിയ കിസാൻ മിത്ര കാഞ്ഞിരപ്പള്ളി രൂപത അധ്യക്ഷൻ മാർ മാത്യു അറക്കൽ ഉദ്ഘാടനം ചെയ്തു. കർഷക കൂട്ടായ്മയിലൂടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്നും സാമ്പത്തിക സുസ്ഥിരതയിൽനിന്നേ ആത്മീയ പരിപോഷണം നടക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. കുടിയേറ്റ ചരിത്രം പരിശോധിക്കുമ്പോൾ പ്രശ്നങ്ങെള അതിജീവിച്ച ഒരു തലമുറയുടെ വിജയക്കുതിപ്പുകൾ കാണാമെന്നും ബിഷപ് പറഞ്ഞു. വിഷരഹിത ഭക്ഷ്യോൽപാദനത്തിന് കർഷകർ പ്രാധാന്യം കൊടുക്കണമെന്ന് മുഖ്യപ്രഭാഷണം നടത്തിയ സാമൂഹികപ്രവർത്തക ദയാബായ് പറഞ്ഞു. കിസാൻ മിത്ര ചെയർമാൻ ഡിജോ കാപ്പൻ അധ്യക്ഷത വഹിച്ചു. കിസാൻ മിത്ര ഓൺലൈൻ ചാനലിൻെറ ഉദ്ഘാടനം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയും വെബ്സൈറ്റിൻെറ ലോഞ്ചിങ് ഇൻഫാം ദേശീയ സെക്രട്ടറി വി.സി. സെബാസ്റ്റ്യനും നിർവഹിച്ചു. സുരേഷ് കുറുപ്പ് എം.എൽ.എ, പി.സി. തോമസ്, റബർ ബോർഡ് അംഗം അഡ്വ. സോണി തോമസ്, ഫിലോമിന, ജോസ് ജോൺ, കിസാൻ മിത്ര സി.ഇ.ഒ മനോജ് ചെറിയാൻ, മാനുവൽ കാപ്പൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.