മസ്​റ്റ്​ഐ.എന്‍.എല്‍ മണ്ഡലം കണ്‍വെന്‍ഷന്‍ നടത്തി

ചങ്ങനാശ്ശേരി: ഇടതുമുന്നണി സ്ഥാനാർഥി ചിറ്റയം ഗോപകുമാറിൻെറ തെരഞ്ഞെടുപ്പ് പ്രചാരണാർഥം ഐ.എൻ.എൽ ചങ്ങനാശ്ശേരി നിയോജകമണ്ഡലം കൺവെൻഷൻ നടത്തി. ഐ.എൻ.എൽ കോട്ടയം ജില്ല പ്രസിഡൻറ് ഏന്തയാർ റഹ്മാൻ ഉദ്ഘാടനം ചെയ്തു. നവാസ് ചുടുകാട് അധ്യക്ഷത വഹിച്ചു. ഐ.എൻ.എൽ ജില്ല ജനറൽ സെക്രട്ടറി റഫീഖ് പട്ടരുപറമ്പിൽ, അന്‍സാരി കൂടത്തിങ്കൽ, ജിയാഷ് കരീം, നിസാര്‍ ചക്കാലയിൽ, നിജാസ് എരുമേലി, ഷംല ഷിഹാബ്, റഷീദ് പുളിമൂട്ടിൽ, സുമീര്‍ സലീം, കുഞ്ഞുമുഹമ്മദ്, ബൈജുമോന്‍ പാറയിൽ, മുഹമ്മദ് ഹനീഫ, ഷീനാസ് നവാസ്, ഷെഹന ബിജു, കെ.കെ. കാസിംകുട്ടി സലിംപറമ്പിൽ, സലീന ഇബ്രാഹിം എന്നിവര്‍ സംസാരിച്ചു. കുടിവെള്ള ക്ഷാമം അറിയിക്കാൻ വാട്ടർ അതോറിറ്റി ഫോൺ നമ്പറുകൾ കോട്ടയം: വേനൽ രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്ക് കുടിവെള്ള ക്ഷാമം സംബന്ധിച്ച പരാതികൾ വാട്ടർ അതോറിറ്റിയുടെ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഫോൺ നമ്പറുകളിൽ വിളിച്ചറിയിക്കാം. വെള്ളയമ്പലത്തുള്ള വാട്ടർ അതോറിറ്റി ആസ്ഥാനത്തും എല്ലാ ജില്ലകളിലും ഡിവിഷൻ ഓഫിസുകളിലും പരാതി സ്വീകരിക്കാൻ മാത്രമായി 24 മണിക്കൂറും പ്രവർത്തിക്കുന്ന പ്രത്യേക ഫോൺ നമ്പറുകൾ ഏർപ്പെടുത്തിയിട്ടുണ്ട്. വാട്ടർ അതോറിറ്റി ആസ്ഥാനത്ത് 9188127950, 9188127951 എന്നീ നമ്പറുകളിൽ സംസ്ഥാനത്ത് എവിടെനിന്നും കുടിവെള്ളക്ഷാമം സംബന്ധിച്ച പരാതികൾ സ്വീകരിക്കും. ജില്ലയിൽ വരൾച്ച പരാതിപരിഹാരത്തിനായി വിളിക്കേണ്ട നമ്പറുകൾ ഇവയാണ്. ജില്ല കൺേട്രാൾ റൂം- 0481 2563701, കോട്ടയം ഡിവിഷൻ- 9188127940, കടുത്തുരുത്തി ഡിവിഷൻ- 9188127939.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.