ഇരുള്‍ നിറഞ്ഞ പേട്ടതുള്ളല്‍ പാതയിലൂടെ അയ്യപ്പഭക്തര്‍

എരുമേലി: മാസപൂജക്ക് ശബരിമല നട തുറന്നതോടെ നൂറുകണക്കിന് അയ്യപ്പഭക്തര്‍ ഒഴുകിയെത്തുന്ന എരുമേലിയിലെ പേട്ടതുള്ളല്‍പാത ഇരുള്‍ മൂടിയ നിലയില്‍. ടൗണില്‍ സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റ് പണിമുടക്കിയതാണ് പ്രദേശം ഇരുള്‍ മൂടാന്‍ കാരണമായിരിക്കുന്നത്. കഴിഞ്ഞ രണ്ടു ദിവസമായി എരുമേലിയില്‍ തീര്‍ഥാടകരുടെ വന്‍ തിരക്കാണ് അനുഭവപ്പെട്ടുകൊണ്ടിരിക്കുന്നത്. വെള്ളിയാഴ്ച വൈകീട്ടോടെ പേട്ടതുള്ളല്‍ പാതയും പാര്‍ക്കിങ് മൈതാനവും തീര്‍ഥാടകരാല്‍ നിറഞ്ഞു. ഇതോടെ താൽക്കാലിക കടകളും ശൗചാലയങ്ങളും കുളിമുറികളും പ്രവര്‍ത്തിച്ചു തുടങ്ങിയിട്ടുണ്ട്. എന്നാല്‍, ഒരു മാസത്തിലേറെയായി എരുമേലി ടൗണിലെ ഹൈമാസ്റ്റ് ലൈറ്റുകള്‍ പ്രവര്‍ത്തിക്കാതായതോടെ പേട്ട തുള്ളല്‍ പാതയിലെ ഇരുട്ടിലൂടെയാണ് ഇതര സംസ്ഥാനങ്ങളിലേതടക്കമുള്ള അയ്യപ്പഭക്തരും നാട്ടുകാരും സഞ്ചരിക്കുന്നത്. തീര്‍ഥാടകരുടെ തിരക്ക് അനുഭവപ്പെടുന്ന എരുമേലിയില്‍ മോഷണം, പിടിച്ചുപറി എന്നിവക്കും സാധ്യതയേറെയാണ്. ലക്ഷങ്ങള്‍ മുടക്കി സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റുകള്‍ അടിക്കടി പണിമുടക്കുന്നതോടെ ജനങ്ങള്‍ക്ക് ഇവയുടെ പ്രയോജനം ലഭിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ ആരോപണം. ഹൈമാസ്റ്റ് ലൈറ്റുകള്‍ പ്രവര്‍ത്തിക്കാതായി മാസങ്ങള്‍ കഴിഞ്ഞും അറ്റകുറ്റപ്പണി നടത്താനോ പരാതിക്ക് പരിഹാരം കണ്ടെത്താനോ കഴിയുന്നിെല്ലന്നാണ് നാട്ടുകാരുടെ പരാതി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.