എം.ജിയിൽ ത്രിദിന രാജ്യാന്തര നാനോമെറ്റീരിയൽ കോൺഫറൻസിന് തുടക്കം

കോട്ടയം: എം.ജി സർവകലാശാല ഇൻറർനാഷനൽ ആൻഡ് ഇൻറർയൂനിവേഴ്സിറ്റി സൻെറർ ഫോർ നാനോസയൻസ് ആൻഡ് നാനോടെക്നോളജി സംഘടിപ്പി ക്കുന്ന നാലാമത് രാജ്യാന്തര നാനോമെറ്റീരിയൽ കോൺഫറൻസിന് തുടക്കം. സ്‌കൂൾ ഓഫ് പ്യുവർ അപ്ലൈഡ് ഫിസിക്സ് ഓഡിറ്റോറിയത്തിൽ വൈസ് ചാൻസലർ പ്രഫ. സാബു തോമസ് ഉദ്ഘാടനം നിർവഹിച്ചു. ഫ്രാൻസിലെ ഡൂപെ ഡി ലോം റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ പ്രഫ. ബാസ്റ്റിൻ സൻെറയർ, ഡോ. അഭിജിത് സാഹ, ഡോ. ശ്രീരാജ് ഗോപി, സിൻഡിക്കേറ്റ് അംഗം ഡോ. കെ. ജയചന്ദ്രൻ, ഡോ. കെ. ഇന്ദുലേഖ, ഐ.ഐ.യു.സി.എൻ.എൻ ഡയറക്ടർ ഡോ. നന്ദകുമാർ കളരിക്കൽ, ഡോ. കാഞ്ചൻ ഉപാധ്യായ് എന്നിവർ സംസാരിച്ചു. അമേരിക്കയിലെ നോർത്ത് ടെക്സാസ് സർവകലാശാല ഹെൽത്ത് സയൻസ് സൻെററിലെ ഡോ. മായ പി. നായർ, പി.എസ്.ആർ. കൃഷ്ണ, എൻ. രാജേഷ്, ബീന മാത്യു, ഇ. കയൽവിഴി, സുബ്ബലക്ഷ്മി സെൻ ഗുപ്ത, റാണിമോൾ സ്റ്റീഫൻ, തൗദം ദേബ്‌രാജ് സിങ്, ആനന്ദരൂപ് ഗോസ്വാമി, എൻ.വി.എസ് വേണുഗോപാൽ, എം. പദ്മനാഭൻ, മേനക് ഘോഷാൽ, രഞ്ജിത് കുമാർ, കാവ്യ സോമസുന്ദരം, ജയന്തി സുബ്ബലക്ഷ്മി, തൂലിക പ്രസാദ്, സ്വപ്‌ന നായർ, ഇ. മുഹമ്മദ് അഷ്‌റഫ്, ഒ.എൽ. ഷൺമുഖ സുന്ദരം, സീമ, ആരുഷി ഗുപ്ത, എൽ. ശ്രീനിവാസ, മഞ്ജു വർമ, റിങ്കി ഘോഷ്, സുമൻ ഛേത്രി, അരുൺ കുമാർ, ദേബാശ്രിത ഭാരതീയ, അപർണ രാജ് എന്നിവർ വിവിധ വിഷയങ്ങളിൽ പ്രബന്ധം അവതരിപ്പിച്ചു. തുടർന്ന് പോസ്റ്റർ പ്രസേൻറഷനും സാംസ്‌കാരിക സായാഹ്നവും നടന്നു. വിവിധ രാജ്യങ്ങളിൽ നിന്നടക്കമുള്ള 250 ശാസ്ത്രജ്ഞരും ഗവേഷകരും പങ്കെടുക്കുന്ന കോൺഫറൻസ് ഞായറാഴ്ച സമാപിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.