പ്രാർഥനാഞ്​ജലിയുമായി രാഷ്​ട്രീയ കേരളം

കോട്ടയം: കെ.എം. മാണിക്ക് . കഴിഞ്ഞ രണ്ടുദിവസങ്ങളിലായി നൂറുകണക്കിനു നേതാക്കളാണ് പ്രിയമാണി സാറിന് അന്ത്യാഞ്ജലിയർപ്പിച്ചത്. വ്യാഴാഴ്ച കരിങ്ങോഴയ്ക്കൽ വീട്ടിലും പാലാ കത്തീഡ്രലിലും ജനനേതാവിന് യാത്രാമൊഴിയേകാൻ നേതാക്കളുടെ വൻനിരയാണ് എത്തിയത്. കോൺഗ്രസ് പ്രവർത്തക സമിതി അംഗം എ.കെ. ആൻറണി, എ.ഐ.സി.സി ജനറൽ സെക്രട്ടറി മുകുൾ വാസ്നിക്, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ, മുസ്ലിംലീഗ് ദേശീയ ജനറൽ െസക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി, ചലച്ചിത്രതാരങ്ങളായ മമ്മൂട്ടി, മിയ ജോർജ്, എം.പി. വീേരന്ദ്രകുമാർ എം.പി, വി.ഡി. സതീശൻ എം.എൽ.എ, കേരള കോൺഗ്രസ് ബി ചെയർമാൻ ആർ. ബാലകൃഷ്ണപിള്ള, എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, കേരള പുലയർ മഹാസഭ ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ, ജസ്റ്റിസ് കുര്യൻ ജോസഫ്, ജസ്റ്റിക് സിറിയക് തോമസ് എന്നിവർ വ്യാഴാഴ്ച വീട്ടിലെത്തി. മന്ത്രി പി. തിലോത്തമൻ, എം.പിമാരായ ആേൻറാ ആൻറണി, കൊടിക്കുന്നിൽ സുരേഷ്, എം.എൽ.എമാരായ മാത്യു ടി. തോമസ്, കെ. മുരളീധരൻ, വി.ഡി. സതീശൻ, പി.ടി. തോമസ്, കെ.സി. ജോസഫ്, സജി ചെറിയാൻ, വി.ടി. ബെൽറാം, ഇ.എസ്. ബിജിമോൾ, യു.ഡി.എഫ് നേതാക്കളായ എം.എം. ഹസൻ, പി.ജെ. കുര്യൻ, ഷിബുബേബി ജോൺ, ഡെയ്സി ജേക്കബ്, അനൂപ് ജേക്കബ് എം.എൽ.എ, ജോണി നെല്ലൂർ, ജോസഫ് വാഴക്കൻ, പന്തളം സുധാകരൻ, പി.കെ. അബ്ദുറബ്ബ്, ജി. ദേവരാജൻ, ശരത്ചന്ദ്രപ്രസാദ്, ഖാദി ബോർഡ് വൈസ് ചെയർപേഴ്സൻ ശോഭന ജോർജ്, ബി.ജെ.പി നേതാക്കളായ ബി. രാധാകൃഷ്ണമേനോൻ, കെ. സുേരന്ദ്രൻ, ജനാധിപത്യ കേരള കോൺഗ്രസ് നേതാവ് ആൻറണി രാജു, യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ് ഡീൻ കുര്യാക്കോസ്, ടൂറിസം സെക്രട്ടറി റാണി ജോർജ്, മുൻ വി.സി ഡോ. ബാബു സെബാസ്റ്റ്യൻ, മുൻ അഡീ. ചീഫ് സെക്രട്ടറി പി.എച്ച്. കുര്യൻ, കോട്ടയം ജില്ല പഞ്ചായത്ത് പ്രസിഡൻറ് സണ്ണി പാമ്പാടി, കായികതാരങ്ങളായ എം.എ. പ്രജൂഷ, കെ.പി. ബിമൽ, കോട്ടയം ഡി.സി.സി പ്രസിഡൻറ് ജോഷി ഫിലിപ്പ്, ടോമി കല്ലാനി തുടങ്ങി നിരവധി നേതാക്കൾ വീട്ടിലെത്തി അേന്ത്യാപചാരം അർപ്പിച്ചു. സംസ്കാരത്തിനുശേഷം പാലാ പൗരവലി സംഘടിപ്പിച്ച അനുശോചന യോഗം ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്തു. മനുഷ്യസ്നേഹിയായ പൊതുപ്രവർത്തകനായിരുന്നു മാണി സാറെന്ന് അദ്ദേഹം പറഞ്ഞു. ഫാ. മാത്യു ചന്ദ്രൻകുന്നേൽ അധ്യക്ഷത വഹിച്ചു. എം.എൽ.എമാരായ പി.ജെ. ജോസഫ്, സി.എഫ്. തോമസ്, ഡോ.എൻ. ജയരാജ്, അനൂപ് ജേക്കബ്, റോഷി അഗസ്റ്റിൻ നേതാക്കളായ ജോണി നെല്ലൂർ, തോമസ് ചാഴികാടൻ, സ്കറിയ തോമസ്, വി.എൻ. വാസവൻ, ജോയി എബ്രഹാം, ഫ്രാൻസിസ് ജോർജ്, ജി. ദേവരാജൻ, സണ്ണി തെക്കേടം, ലതിക സുഭാഷ്, ഡോ. ബാബു സെബാസ്റ്റ്യൻ, പി.സി. തോമസ്, ബിജി ജോജോ, ഫിലിപ്പ് കുഴികുളം എന്നിവർ സംസാരിച്ചു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.