ബിഷപ്പുമാരുടെ നിറസാന്നിധ്യം

കോട്ടയം: നിറഞ്ഞ പ്രാർഥനകൾക്കിടെ കെ.എം. മാണിക്ക് വിട. സംസ്കാരശുശ്രൂഷകളിൽ നിരവധി ക്രൈസ്തവ സഭ മേലധ്യക്ഷൻമാർ പങ്കെടുത്തു. വ്യാഴാഴ്ച ഉച്ചക്ക് രണ്ടിന് കരിങ്ങോഴയ്ക്കൽ വീട്ടിലെ സംസ്കാര ശുശ്രൂഷകൾക്ക് പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് മുഖ്യകാർമികനായിരുന്നു. പാലാ സൻെറ് തോമസ് കത്തീഡ്രലിൽ സീറോ മലങ്കര സഭ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ മുഖ്യകാർമികത്വം വഹിച്ചു. മാർ ജോസഫ് കല്ലറങ്ങാട്ട്, മാർ ജേക്കബ് മുരിയ്ക്കൻ, മാർ മാത്യു അറയ്ക്കൽ, മാർ ജോസ് പുളിയ്ക്കൽ, മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ, ബിഷപ് ഡോ. സിൽവിസ്റ്റർ പൊന്നുമുത്തൻ, ജോഷ്വ മാർ ഇഗ്നാത്തിയോസ് എന്നിവർ സഹകാർമികരായിരുന്നു. കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ, ആർച്ച് ബിഷപ് ഡോ. സൂസപാക്യം, ആർച്ച് ബിഷപ് മാർ മാത്യു മൂലക്കാട്ട് എന്നിവർ അനുസ്മരണം നടത്തി. ആർച്ച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടം, മാർ ജോസഫ് പള്ളിക്കാപറമ്പിൽ, ആർച്ച് ബിഷപ് എമിരറ്റസ് മാർ ജോർജ് വലിയമറ്റം, മാർ ജേക്കബ് മനത്തോടത്ത്, മാർ ജോർജ് മഠത്തിക്കണ്ടത്തിൽ, ആർച്ച് ബിഷപ് മാർ ആൻഡ്രൂസ് താഴത്ത്, മാർ ജോൺ നെല്ലിക്കുന്നേൽ എന്നിവർ അേന്ത്യാപചാരം അർപ്പിച്ചു. ഓർഫനേജ് കൺട്രോൾ ബോർഡ് ചെയർമാൻ ഫാ. റോയി വടക്കേലും വീട്ടിലെത്തി പ്രാർഥന നടത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.