ഇസ്രായേൽ സന്ദർശിക്കണമെന്ന ആഗ്രഹം പലപ്പോഴും പങ്കിട്ടിരുന്നു -മാർ കല്ലറങ്ങാട്ട്

പാലാ: ഇസ്രായേൽ സന്ദർശിക്കണമെന്ന ആഗ്രഹം താനുമായി പലപ്പോഴും കെ.എം. മാണി പങ്കിട്ടിരുന്നതായി പാലാ രൂപത അധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട്. കുട്ടിയമ്മക്കൊപ്പം പോകാനായിരുന്നു ആഗ്രഹം. പറ്റുമെങ്കിൽ മക്കളെയും കൂട്ടണമെന്ന് പറഞ്ഞ അദ്ദേഹം പിതാവിനുകൂടി വരാൻ കഴിയുമോയെന്നും ചോദിച്ചിരുന്നതായി കല്ലറങ്ങാട്ട് അനുസ്മരിച്ചു. എന്നാൽ, അദ്ദേഹത്തിന് പോകാൻ കഴിഞ്ഞില്ല. അത്യപൂർവമായ സംസ്‌കാര ചടങ്ങിനാണ് പാലാ സാക്ഷ്യംവഹിച്ചതെന്ന് പറഞ്ഞ ബിഷപ്, പിതാവ് മരിച്ച മക്കളുടെ ദുഃഖമാണ് പാലാക്കാർക്കെന്നും അഭിപ്രായപ്പെട്ടു. കാഴ്ചയുള്ള ഹൃദയത്തിൻെറ ഉടമയായിരുന്നു മാണി സാർ. മഹാത്മാക്കളുടെ ചിന്തകളും സുവിശേഷകരുടെ ചിന്തകളും ജനത്തിന് പകുത്തുനൽകി. അർഥമുള്ള രാഷ്ട്രീയ ആശയങ്ങളിലൂടെ ജനസമ്മതി ഏറ്റുവാങ്ങി. അദ്ദേഹം ജനങ്ങൾക്കിടയിൽതന്നെ എന്നും പ്രവർത്തിെച്ചന്നും വീട്ടിലെ ശുശ്രൂഷകൾക്കിെട മാർ കല്ലറങ്ങാട്ട് പറഞ്ഞു. െറേക്കാഡുകളുടെ തോഴനായ മാണി കേരളത്തിൻെറയും ഭാരതത്തിൻെറയും ജനാധിപത്യ ചരിത്രത്തിൽ ഇടംനേടിയ ജനപ്രതിനിധിയായിരുന്നുവെന്ന് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കത്തോലിക്ക ബാവ പറഞ്ഞു. അനേകായിരം പേർക്ക് ആവേശം പകർന്നു നൽകുന്ന അദ്ദേഹത്തിൻെറ ശക്തിസ്രോതസ്സ് ജനങ്ങളോടുള്ള സമർപ്പണവും ദൈവത്തോടുള്ള ബന്ധവുമാണ്. ദൈവബന്ധമാണ് അദ്ദേഹത്തെ നിലനിർത്തിയ പ്രധാന ഘടകമെന്നും കുടുംബത്തെ കൂടെ നിർത്തുന്നതിന് സാധിച്ചുവെന്നും കർദിനാൾ പറഞ്ഞു. നീതിബോധത്തോടെ, ആദർശനിഷ്ഠയോടെ ജനങ്ങളുടെ ക്ഷേമത്തിനായി നിലകൊണ്ട മനുഷ്യസ്‌നേഹിയായിരുന്നു മാണിയെന്ന് ആർച്ച് ബിഷപ് സൂസപാക്യം പറഞ്ഞു. സാധരാണക്കാരുടെയും തൊഴിലാളികളുടെയും ജീവിതം തൊട്ടറിഞ്ഞ ജനനേതാവ് കേരളത്തിൻെറ മതേരത മുഖമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. വിശ്വാസത്തിന് സാക്ഷ്യംവഹിക്കുന്നതിൽ അഭിമാനംകൊണ്ട വ്യക്തിയാണ്. ഏവർക്കും സ്‌നേഹിതനും മാർഗദർശിയുമാണെന്നും ആർച്ച് ബിഷപ് പറഞ്ഞു. കെ.എം. മാണിയുടെ സംസ്കാര ശുശ്രൂഷയോടനുബന്ധിച്ച് അനുശോചന സന്ദേശം നടത്തുകയായിരുന്നു ഇരുവരും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.