ഐ.എൻ.എൽ അനുശോചിച്ചു

കോട്ടയം: കെ.എം. മാണിയുടെ നിര്യാണത്തിൽ ഐ.എൻ.എൽ കോട്ടയം ജില്ല പ്രസിഡൻറ് ഏന്തയാർ റഹ്മാനും ജില്ല ജന. സെക്രട്ടറി റഫീ ഖ് പട്ടരുപറമ്പിലും അനുശോചിച്ചു. പി.ഡി.പി അനുശോചിച്ചു കോട്ടയം: കെ.എം. മാണിയുടെ നിര്യാണത്തിൽ പി.ഡി.പി കോട്ടയം ജില്ല കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. കേരള രാഷ്ട്രീയത്തിലെ ഭീഷ്മാചാര്യനും പകരംവെക്കാനില്ലാത്ത ജനകീയ നേതാവുമായിരുന്നു മാണിയെന്നും ജില്ല സെക്രട്ടറി മുഹമ്മദ് റാസി അനുശോചന സന്ദേശത്തിൽ അറിയിച്ചു. ജെ.എസ്.എസ് സംസ്ഥാന കമ്മിറ്റി അനുശോചിച്ചു രാമപുരം: കെ.എം. മാണിയുടെ നിര്യാണത്തിൽ ജെ.എസ്.എസ് സംസ്ഥാന കമ്മിറ്റി അനുശോചിച്ചു. ജനറൽ സെക്രട്ടറി അഡ്വ. എ.എൻ. രാജൻ ബാബു, സെക്രട്ടറി പി.സി. ജയൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ വിശ്വൻ രാമപുരം, ഇ.ആർ. മുരളീധരൻ നായർ, ടി.കെ. പ്രസാദ് എന്നിവർ അനുശോചിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.