തോമസ് ചാഴികാടൻ നേതാവി​െൻറ മരണ വിവരമറിഞ്ഞത് പ്രചാരണത്തിനിടെ

തോമസ് ചാഴികാടൻ നേതാവിൻെറ മരണ വിവരമറിഞ്ഞത് പ്രചാരണത്തിനിടെ കോട്ടയം: യു.ഡി.എഫ് സ്ഥാനാർഥി തോമസ് ചാഴികാടൻ വൈക് കം മണ്ഡലത്തിൽ പ്രചാരണം നടത്തി. വെള്ളൂർ താളലയ ജങ്ഷനിൽ കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് അഡ്വ. സിബിച്ചൻ ഉദ്ഘാടനം ചെയ്തു. വെള്ളൂർ ജങ്ഷൻ, വടകര, വരിക്കാംകുന്ന്, ചാലുശേരി, ബ്രഹ്മമംഗലം മാർക്കറ്റ് എന്നിവിടങ്ങൾ വഴി ഉച്ചക്ക് 12ഓടെ ചെമ്പ് അങ്ങാടിയിൽ സമാപിച്ചു. ഉച്ചക്ക് 2.15ന് ചാത്തനാട്ടുനിന്ന് ആരംഭിച്ച പ്രചാരണ പരിപാടികൾ മേക്കര, ചെമ്മനാകരി, അക്കരപ്പാടം, കൂട്ടുമ്മേൽ, മറവൻതുരുത്ത്, അറുപത് ജങ്ഷൻ, ചുങ്കം, പാലാംകടവ്, വെട്ടിക്കാട്ടുമുക്ക്, മേഴ്‌സി കവല, തലപ്പാറ, മാക്കോകുഴി, കൊടിയാട്, തുറുവേലിക്കുന്ന്, നേരെകടവ്, പറമ്പുകാട് എന്നിവിടങ്ങളിലായിരുന്നു പ്രചാരണ പരിപാടികൾ. ഇതിനിടെ കേരള കോൺഗ്രസ് പാർട്ടി ചെയർമാൻ കെ.എം. മാണിയുടെ വിയോഗ വാർത്ത എത്തിയതോടെ പ്രചാരണ രംഗത്ത് മ്ലാനത പടർന്നു. പ്രചാരണം അവസാനിപ്പിച്ച് സ്ഥാനാർഥി അടക്കമുള്ളവർ എറണാകുളത്തേക്ക് തിരിക്കുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.