വകുപ്പുതല അന്വേഷണം ആരംഭിച്ചു കുളനട പോസ്​റ്റ്​ ഓഫിസിൽ ആർ.ഡി ഏജൻറ് വഴി നടത്തിയ നിക്ഷേപങ്ങളിൽ കോടികളുടെ ക്രമക്കേടെന്ന് സംശയം

പന്തളം: കുളനട പോസ്റ്റ് ഓഫിസിൽ ആർ.ഡി ഏജൻറ് വഴി നടന്ന ഇടപാടുകളിൽ കോടികളുടെ ക്രമക്കേടുണ്ടായതായി സംശയം ഉയർന്നത ിനെത്തുടർന്ന് വകുപ്പതല അന്വേഷണം ആരംഭിച്ചു. ആർ.ഡി ഏജൻറ് മാത്രമായിരുന്ന ഉളനാട് സ്വദേശി അമ്പിളി ജി. നായർ സ്ഥിര നിക്ഷേപങ്ങളിലേക്കും കിസാൻ വികാസ് പത്രയിലേക്കും നിക്ഷേപം സ്വീകരിക്കുക പതിവായിരുന്നതായി പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞതായി അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു. ഇങ്ങനെ സ്വീകരിക്കുന്ന ഭൂരിഭാഗം നിക്ഷേപങ്ങളും പോസ്റ്റ് ഓഫിസിൽ നിക്ഷേപിച്ചതായി കാണുന്നില്ലെന്നാണ് ആക്ഷേപം. ഉളനാട് സ്വദേശികളായ ചിലരിൽനിന്ന് ലക്ഷങ്ങൾ വാങ്ങിയെങ്കിലും പോസ്റ്റ് ഓഫിസിൽ നിക്ഷേപിച്ചിട്ടില്ലെന്ന് പറയുന്നു. പതിനഞ്ചോളം പരാതികളാണ് നിലവിൽ അന്വേഷണ ഉദ്യോഗസ്ഥനായ പത്തനംതിട്ട പോസ്റ്റൽ സബ് ഡിവിഷൻ അസി. സൂപ്രണ്ടിന് ലഭിച്ചത്. ഇതിൽ 30 ലക്ഷം രൂപയുടെ ക്രമക്കേട് നടന്നതായാണ് പറയുന്നത്. പരാതിക്കാർക്ക് സ്ഥിരനിക്ഷേപങ്ങളുടെ അക്കൗണ്ട് നമ്പറായി നൽകിയിരിക്കുന്നത് ഭൂരിഭാഗവും ആർ.ഡി അക്കൗണ്ടുകളുടേതാണെന്ന് അന്വേഷണത്തിൽ ബോധ്യമായി. ഇവിടെ റക്കറിങ് ഡെപ്പോസിറ്റ് ഉണ്ടായിരുന്ന നിരവധിപേരുടെ അക്കൗണ്ടിൽ അവർ അറിയാതെ കൃത്രിമം നടത്തി വായ്പ എടുത്തതായും പരാതിയുണ്ട്. പലരും വൻതുകകൾ ഏജൻറ് വഴിയാണ് നിക്ഷേപിച്ചിരുന്നത്. എന്നാൽ, നിക്ഷേപകർ അറിയാതെ ഈ അക്കൗണ്ടിൽനിന്ന് ലക്ഷങ്ങൾ വായ്പയെടുത്ത് തിരിമറി നടത്തിയതായാണ് അന്വേഷണത്തിൽ ബോധ്യപ്പെട്ടതെന്നും പോസ്റ്റ് ഓഫിസിലെ ഉദ്യോഗസ്ഥർക്ക് ഇതിൽ പങ്കുണ്ടോയെന്ന് അന്വേഷിച്ച് വരുകയാണെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. നിക്ഷേപകർ അറിയാതെ വായ്പ നൽകാൻ വ്യവസ്ഥയില്ലെന്നിരിക്കെ എങ്ങനെ നിക്ഷേപങ്ങളിൽനിന്ന് ഏജൻറ് വായ്പയെടുത്തെന്ന് നിക്ഷേപകർ ചോദിക്കുന്നു. ഇതിൽ പോസ്റ്റ്ഓഫിസിലെ ജീവനക്കാർക്കും പങ്കുള്ളതായാണ് ആക്ഷേപം. കഴിഞ്ഞ 25ന് അമ്പിളി ജി. നായർ പൊള്ളലേറ്റ് മരിച്ചിരുന്നു. തുടർന്ന് നിക്ഷേപകർ പോസ്റ്റ്ഓഫിസിൽ അന്വേഷിച്ച് എത്തിയതോടെയാണ് ക്രമക്കേട് പുറത്തറിയുന്നത്. വരുംദിവസങ്ങളിൽ കൂടുതൽ പരാതികളെത്തുമെന്ന് പ്രതീക്ഷിക്കുന്നതായും ഉദ്യോഗസ്ഥർ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.