സ്​നേഹസംസ്​കാരം പങ്കുവെക്കുന്ന നേതാക്കൾ അധികാരത്തി​െലത്തണമെന്ന്​ ലെയ്റ്റി കൗൺസിൽ

കോട്ടയം: . പൊതുതെരഞ്ഞെടുപ്പിലെ ൈക്രസ്തവ സമീപനത്തെക്കുറിച്ച് വിശ്വാസിസമൂഹത്തിൽ നടത്തിയ ചർച്ചകളുടെ അടിസ്ഥാ നത്തിൽ ലെയ്റ്റി കൗൺസിൽ തയാറാക്കിയ റിപ്പോർട്ടിലാണ് ആഹ്വാനം. ഇതുസംബന്ധിച്ച റിപ്പോർട്ട് ലെയ്റ്റി കൗൺസിൽ കഴിഞ്ഞദിവസം സി.ബി.സി.ഐക്ക് സമർപ്പിച്ചു. കാത്തലിക് ബിഷപ്സ് കോൺഫറൻസ് ഓഫ് ഇന്ത്യയുടെ കീഴിലുള്ള ലെയ്റ്റി കൗൺസിൽ ഫെബ്രുവരി ഒന്നുമുതൽ മാർച്ച് 22വരെ ഇന്ത്യയുടെ വിവിധ കേന്ദ്രങ്ങളിൽ അൽമായ നേതൃസമ്മേളനങ്ങളും പങ്കാളിത്ത ചർച്ചകളും നടത്തി സ്വരൂപിച്ച അഭിപ്രായങ്ങളാണിത്. ആർഷഭാരത സംസ്കാരത്തെ ഉൾക്കൊണ്ടും ഭരണഘടനയെ ബഹുമാനിച്ചും മതേതരത്വം സംരക്ഷിച്ചും ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷിതത്വം ഉറപ്പാക്കുന്നതുമായ സർക്കാറാകണം കേന്ദ്രത്തിൽ അധികാരത്തിൽ എത്തേണ്ടത്. വർഗീയവാദത്തിനും വർഗസമരത്തിനുമെതിരെ മനഃസാക്ഷി ഉണരണം. കത്തോലിക്കസഭ ഒരു രാഷ്ട്രീയ പാർട്ടിയുടെയും ഭാഗമല്ലെന്നും തെരഞ്ഞെടുപ്പിൽ ആർക്ക് വോട്ട് ചെയ്യണമെന്ന് വിവേചിച്ചറിയാനുള്ള ആർജവം വിശ്വാസിസമൂഹത്തിനുണ്ടെന്നും റിപ്പോർട്ടിൽ വ്യകതമാക്കുന്നു. ദലിത് സംവരണം, കാർഷികമേഖലയിലെ പ്രശ്നങ്ങൾ, തീരജനതയുടെ ദുരന്തങ്ങൾ, ന്യൂനപക്ഷ അവകാശധ്വംസനങ്ങൾ, തൊഴിലില്ലായ്മ തുടങ്ങി ഒട്ടേറെ വിഷയങ്ങളിലുള്ള വിശ്വാസിസമൂഹത്തിൻെറ കാഴ്ചപ്പാടുകൾ റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്. റിപ്പോർട്ടിൻെറ സംക്ഷിപ്തരൂപം ഇന്ത്യയിലെ എല്ലാ രൂപതകൾക്കും കൈമാറിയിട്ടുണ്ടെന്ന് ലെയ്റ്റി കൗൺസിൽ സെക്രട്ടറി വി.സി. സെബാസ്റ്റ്യൻ അറിയിച്ചു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.