ആർട്ടിസ്​റ്റ്​ ജനാർദന​​െൻറ എഴുത്തിന്​ മുന്നണിഭേദമില്ല; വാർധക്യത്തിലും​ ജീവിതോപാധി

ആർട്ടിസ്റ്റ് ജനാർദനൻെറ എഴുത്തിന് മുന്നണിഭേദമില്ല; വാർധക്യത്തിലും ജീവിതോപാധി തെങ്ങണ: മുന്നണിഭേദമില്ലാതെ ചു വരുകളും ബാനറുകളും അതിവേഗം എഴുതുന്ന തിരക്കിലാണ് ആർട്ടിസ്റ്റ് ജനാർദനൻ. സ്വന്തമായി സ്ഥാപനമില്ലാത്തതിനാൽ തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നനാൾ മുതൽ എഴുത്തുകുത്തുമായി തെരുവിൽ തന്നെയാണ് 56കാരൻെറ ജീവിതം. അതിരാവിലെ എഴുത്തുസാമഗ്രികളുമായി തെങ്ങണ എലുമുള്ളിൽ വീട്ടിൽനിന്ന് ഇറങ്ങും. ജോലിക്ക് പ്രധാന തടസ്സം ചുട്ടുപൊള്ളുന്ന വെയിൽ തന്നെയാണ്. നട്ടുച്ചയായാൽ പണിനിർത്തി വിശ്രമിക്കും. പിന്നെ വെയിൽ മങ്ങിത്തുടങ്ങിയാൽ വീണ്ടുമിറങ്ങും. അത് ചിലപ്പോൾ രാത്രി വരെ നീളും- ഇങ്ങനെയാണ് ഇപ്പോഴത്തെ ദിനചര്യകൾ. നേരേത്ത അങ്ങനെയായിരുന്നില്ല ജീവിതം. തുണിബാനർ, ബോർഡുകൾ, ചുവരെഴുത്ത്‌ എന്നിവയാൽ കളംനിറഞ്ഞ സുവർണകാലമുണ്ടായിരുന്നു. അക്കാലത്ത് കേരളത്തിനൊപ്പം തമിഴ്നാട്ടിലും സ്ഥാനാർഥികൾക്കായി ചുവരെഴുതാൻപോയ ചരിത്രവുമുണ്ട്. ഫ്ലക്സുകളുടെ കടന്നുവരവിൽ നഷ്ടമായ ജീവിതോപാധി തിരിച്ചുപിടിക്കാൻ ഏറെ പ്രയാസപ്പെട്ടു. ഒരുഘട്ടത്തിൽ പിടിച്ചുനിൽക്കാൻ ശ്മശാനത്തിൽ കല്ലുകളിൽ പേരെഴുതുന്ന ജോലികൾപോലും ചെയ്യേണ്ടിവന്നു. കുടുംബത്തെപോറ്റാൻ പെടാപ്പാടുപെടുേമ്പാഴാണ് പഴയ കലാകാരന്മാർക്ക് ഉണർവേകി തെരഞ്ഞെടുപ്പ് പ്രഖ്യാപനം എത്തിയത്. 10ാം ക്ലാസിലെ പഠനകാലത്താണ് എഴുത്തിനോട് പ്രിയംതോന്നിയത്. പിന്നെ, കുറേക്കാലം എഴുത്തുകളിലൂടെയാണ് ജീവിതം മുന്നോട്ടുപോയത്. ഇതിനിടെ, പരസ്യകല പൂർണമായും ഫ്ലക്സുകൾക്ക് വഴിമാറിയപ്പോള്‍ ജീവിതോപാധി വഴിമുട്ടി. വാഹനങ്ങളുടെ നമ്പര്‍പ്ലേറ്റ്‌, കടകളുടെ പരസ്യചുവരെഴുത്ത് എന്നിവയിലേക്ക് മാറിയെങ്കിലും കാര്യമായ മെച്ചമുണ്ടായില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.