സമൻസ്​ നൽകിയതി​െൻറ പേരിൽ പൊലീസുകാരനെ അസഭ്യം പറഞ്ഞ കേസ്​: രണ്ടുപേർക്ക്​ മൂന്നുമാസം തടവ്​

സമൻസ് നൽകിയതിൻെറ പേരിൽ പൊലീസുകാരനെ അസഭ്യം പറഞ്ഞ കേസ്: രണ്ടുപേർക്ക് മൂന്നുമാസം തടവ് കോട്ടയം: കുടുംബ കോടതിയിലെ സമൻസ് നൽകിയതിൻെറ പേരിൽ മെഡിക്കൽ കോളജ് ആശുപത്രി എയ്ഡ് പോസ്റ്റിലെത്തി പൊലീസുകാരനെ അസഭ്യം പറയുകയും ഡ്യൂട്ടി തടസ്സപ്പെടുത്തുകയും ചെയ്ത കേസിൽ രണ്ടുപേർക്ക് മൂന്നുമാസം കഠിനതടവ്. ആർപ്പൂക്കര വില്ലൂന്നി തെക്കേപ്പുരക്കൽ ജിനുമോൻ (47), ആർപ്പൂക്കര കുന്നുംപുറം മൈലാവേലിൽ ചാക്കോ (37) എന്നിവരെയാണ് ഏറ്റുമാനൂർ മജിസ്‌ട്രേറ്റ് സന്തോഷ് ദാസ് ശിക്ഷിച്ചത്. 2012ലാണ് കേസിനാസ്പദമായ സംഭവം. കേസിലെ ഒന്നാം പ്രതിയായ ജിനുമോനെതിരെ നേരേത്ത ഏറ്റുമാനൂർ കുടുംബ കോടതി വാറൻറ് പുറപ്പെടുവിച്ചിരുന്നു. ഈ വാറൻറ് നടപ്പാക്കാൻ എസ്.ഐക്കൊപ്പം ഗാന്ധിനഗർ സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ സുരേഷും എത്തിയിരുന്നു. ഇതിനുശേഷം മെഡിക്കൽ കോളജ് ആശുപത്രി എയ്ഡ് പോസ്റ്റിൽ ഡ്യൂട്ടി ചെയ്യുന്നതിനിടെ സുരേഷിനെ കണ്ട പ്രതികൾ അസഭ്യം പറയുകയും ആക്രമിക്കാനും ശ്രമിച്ചു. തുടർന്ന് പൊലീസ് പ്രതികളെ മെഡിക്കൽ കോളജ് പരിസരത്തുവെച്ച് അറസ്റ്റ് ചെയ്തു. വിചാരണ നടത്തിയ കോടതി പൊലീസുകാരൻെറ ഡ്യൂട്ടി തടസ്സപ്പെടുത്തിയ പ്രതികൾ കുറ്റക്കാരാണെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് ശിക്ഷ. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടൻ പി. അനുപമ ഹാജരായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.