അവകാശ സംരക്ഷണയാത്രക്ക്​ സ്വീകരണം

കോട്ടയം: ഹ്യൂമന്‍ റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ മിഷൻെറ ആഭിമുഖ്യത്തില്‍ നടത്തുന്ന അവകാശ സംരക്ഷണയാത്രക്ക് തിങ്കള ാഴ്ച കോട്ടയത്ത് സ്വീകരണം നല്‍കുമെന്ന് ഭാരവാഹികള്‍ വാർത്തസമ്മേളനത്തിൽ അറിയിച്ചു. 'എൻെറ രാജ്യം എൻെറ അവകാശം' മുദ്രാവാക്യമുയർത്തി പ്രകാശ് ചെന്നിത്തല നയിക്കുന്ന യാത്ര ഈമാസം രണ്ടിന് കാസര്‍കോട് നിന്നാണ് ആരംഭിച്ചത്. തിങ്കളാഴ്ച ൈവകീട്ട് നാലിന് തിരുനക്കര മൈതാനത്താണ് ജാഥക്ക് സ്വീകരണം നൽകുന്നത്. മിഷൻെറ രക്ഷാധികാരി ഫാ. പി.എ. ഫിലിപ് അധ്യക്ഷത വഹിക്കും. റിട്ട. എസ്.പി എം.എന്‍. ജയപ്രകാശ് ഉദ്ഘാടനം ചെയ്യും. യാത്ര ഈമാസം 12ന് തിരുവനന്തപുരത്ത് സമാപിക്കും. രക്ഷാധികാരി ഫാ. പി.എ. ഫിലിപ്, ഭാരവാഹികളായ വിൻസൻറ് കെ. ആൻറണി, പ്രഭ ഹരിശ്രീ, സുനില്‍ പുന്നത്താഴെ, അരുണ്‍ ചന്ദ്രൻ തുടങ്ങിയവര്‍ വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.