പി.സി. തോമസിന്​ 2.76 കോടിയുടെ ആസ്​തി; കൈവശം 55,000 രൂപ

കോട്ടയം: കോട്ടയം ലോക്സഭ എൻ.ഡി.എ സ്ഥാനാര്‍ഥി പി.സി. തോമസിൻെറ കൈയില്‍ പണമായി 55,000 രൂപയും ഭാര്യയുടെ പക്കല്‍ 22,000 രൂപയുമുണ്ട്. തോമസിനും ഭാര്യ മേരിക്കുട്ടിക്കും ജംഗമആസ്തി 46.43 ലക്ഷവും സ്ഥാവരആസ്തി 2.30 കോടിയുടെ ഉൾപ്പെടെ 2.76 കോടിയുമാണ്. ഭാര്യയുടെ പേരില്‍ 2015 മോഡല്‍ 12.5 ലക്ഷം രൂപവില വരുന്ന ഡെസ്റ്റര്‍ കാറും 8,40,000 രൂപ വിലവരുന്ന 35 പവൻ സ്വർണവുമുണ്ട്. പി.സി. തോമസിന് വിവിധ ബാങ്കുകളിലായി സ്ഥിരനിക്ഷേപവും ഒന്നരപവന്‍ സ്വര്‍ണവും ചേര്‍ന്ന് 21.1 ലക്ഷം ആസ്തിയുണ്ട്. വാഴൂര്‍ വില്ലേജില്‍ 60 ലക്ഷം വിലവരുന്ന കൃഷിഭൂമി, 4000 സ്‌ക്വയര്‍ഫീറ്റ് വീട്, ഇളങ്ങുളം വില്ലേജിലെയും ഡല്‍ഹിയിലും ഉള്‍പ്പെടെ 1.95 കോടിയുടെ സ്ഥാവര ആസ്തി എന്നിവയുണ്ട്. ഇരുവരുടെയും പേരില്‍ 35ലക്ഷം വിലവരുന്ന ഫ്ലാറ്റ് ഡല്‍ഹിയിലുണ്ട്്. 35.36 ലക്ഷം രൂപ സ്വന്തം പേരിലും അഞ്ചുലക്ഷം ഭാര്യയുടെ പേരിലും ബാധ്യതയുണ്ട്. മൂന്ന് ക്രിമിനല്‍ കേസും ഉള്ളതായി നാമനിര്‍ദേശ പത്രികക്കൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.