ചൂട്​; നട്ടുച്ചക്ക്​ നിരത്തുകൾ വിജനം

കോട്ടയം: നട്ടുച്ചക്ക് കൊടുംചൂടിനെ പേടിച്ച് വാഹനങ്ങൾ നിരത്തുകൾ ഒഴിയുന്നു. രാവിലെ 11 മുതൽ വൈകീട്ട് മൂന്നുവരെ വെയിൽ ഏൽക്കരുതെന്ന ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ് വന്നതോടെയാണ് പലരും നട്ടുച്ചത്തെ വാഹനയാത്രയും വേണ്ടെന്നുവെച്ചത്. പല ദിവസങ്ങളിലും ഉച്ചക്ക് ഇരുചക്രവാഹനങ്ങൾ നാമമാത്രമാണ്. കാറുകളുെട എണ്ണത്തിലും വൻ കുറവാണുണ്ടായിരിക്കുന്നത്. ഇതോടെ തിരക്കേറിയ പല റോഡുകളിലും ഉച്ചക്ക് വാഹനങ്ങൾ ഒഴിഞ്ഞ സ്ഥിതിയാണ്. എം.സി റോഡിലും ചുങ്കം-മെഡിക്കൽ കോളജ് റോഡിലും ഉച്ചക്ക് തിരക്ക്പേരിനുമാത്രമായിരുന്നു. കാൽനടക്കാരുെട എണ്ണവും നാമമാത്രമാണ്. ഉച്ചക്ക് ബസുകൾ സർവിസ് നടത്തുന്നുണ്ടെങ്കിലും യാത്രക്കാരുടെ എണ്ണത്തിലും കുറവുണ്ട്. ജില്ലയിലടക്കം പലർക്കും സൂര്യാതപമേറ്റത്തിൻെറ വാർത്തകൾ പുറത്തുവരുകയും ചെയ്തതോടെ ഇരുചക്രവാഹനയാത്രക്കാർ നട്ടുച്ചക്ക് റോഡിലിറങ്ങാറില്ല. അത്യാവിശ്യക്കാർ അല്ലാത്തവർ യാത്ര മറ്റ് സമയങ്ങളിലേക്ക് മാറ്റുകയാണ്. അതിനിടെ, കഴിഞ്ഞദിവസം കാഞ്ഞിരപ്പള്ളി, എരുമേലി മേഖലകളിൽ ആശ്വാസമായി വേനൽമഴ ചെയ്തു. വരൾച്ചയിലും ചൂടിലും വലഞ്ഞവർക്ക് മഴ ആശ്വാസമായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.