വിഷയം നിശ്ചയിക്കാനുള്ള ഗവേഷക​െൻറ സ്വാതന്ത്ര്യം നിഷേധിക്കരുത്-എം.ജി സെനറ്റ് പ്രമേയം

വിഷയം നിശ്ചയിക്കാനുള്ള ഗവേഷകൻെറ സ്വാതന്ത്ര്യം നിഷേധിക്കരുത്-എം.ജി സെനറ്റ് പ്രമേയം കോട്ടയം: ഗവേഷണ വിഷയം നിശ് ചയിക്കാനുള്ള ഗവേഷകൻെറ സ്വാതന്ത്ര്യം കവരുന്ന കേന്ദ്ര സർവകലാശാല സർക്കുലറുകൾ പിൻവലിക്കണമെന്ന് മഹാത്മാഗാന്ധി സർവകലാശാല സെനറ്റ് യോഗം അടിയന്തര പ്രമേയത്തിൽ ആവശ്യപ്പെട്ടു. വൈസ് ചാൻസലർ പ്രഫ. സാബു തോമസ് അധ്യക്ഷതവഹിച്ചു. ശാസ്ത്രബോധത്തിലും യുക്തിചിന്തയിലും അധിഷ്ഠിതമായ സ്വതന്ത്ര വിജ്ഞാനോൽപാദനത്തിന് തടസ്സമാകുന്നതാണ് പുതിയ നിർദേശമെന്നും ഭരണകർത്താക്കളോ സർവകലാശാല അധികാരികളോ നിശ്ചയിച്ചുനൽകുന്ന വിഷയത്തിൽ മാത്രം ഗവേഷണം നടത്തിയാൽ മതിയെന്ന നിലപാട് ജനാധിപത്യവിരുദ്ധമാണെന്നും സെനറ്റ് അംഗം പി. പദ്മകുമാർ അവതരിപ്പിച്ച അടിയന്തര പ്രമേയത്തിൽ പറയുന്നു. ഡോ. ബി. പ്രകാശ് കുമാർ, സർവകലാശാല യൂനിയൻ ചെയർമാൻ എസ്. നിഖിൽ, ജേക്കബ് സി. നൈനാൻ, പി.വി. ഇസ്മായിൽ, ഡോ. വർഗീസ് കെ. ചെറിയാൻ എന്നിവർ പിന്തുണച്ചു. യു.ജി.സിയുടെ നോട്ടീസ് പ്രകാരം അധ്യാപകർ, അസിസ്റ്റൻറ് യൂനിവേഴ്‌സിറ്റി ലൈബ്രേറിയൻ, കോളജ് ലൈബ്രേറിയൻ, അസിസ്റ്റൻറ് ഡയറക്ടർ ഓഫ് ഫിസിക്കൽ എജുക്കേഷൻ, കോളജ് ഡയറക്ടർ ഓഫ് ഫിസിക്കൽ എജുക്കേഷൻ എന്നിവരുടെ പ്രമോഷനുമായി ബന്ധപ്പെട്ട് റിഫ്രഷർ/ഓറിയേൻറഷൻ കോഴ്‌സുകളിൽ പങ്കെടുക്കാൻ 2018 ഡിസംബർ 31 വരെ കാലാവധി നീട്ടിയതായി സിൻഡിക്കേറ്റ് അംഗം ഡോ. പി.കെ. പദ്മകുമാർ പറഞ്ഞു. സർവകലാശാല ഗവേഷണകേന്ദ്രങ്ങളിൽ വൈദ്യുതി മുടക്കം ഉണ്ടാകാതിരിക്കാൻ ഗാന്ധിനഗർ കെ.എസ്.ഇ.ബി സബ് സ്‌റ്റേഷനിൽനിന്ന് ഡെഡിക്കേറ്റഡ് ഫീഡർ ലൈൻ വലിക്കാൻ 1.10 കോടി അടച്ചതായും ആറുമാസത്തിനകം പൂർത്തീകരിക്കുമെന്നും സിൻഡിക്കേറ്റ് അംഗം ഡോ. കെ. കൃഷ്ണദാസ് അറിയിച്ചു. പ്രൈവറ്റ് രജിസ്‌ട്രേഷൻ കോഴ്‌സുകൾ ഓപൺ സർവകലാശാലയിലേക്ക് മാറുന്നതിലൂടെ 6.12 കോടിയുടെ വരുമാന നഷ്ടം ഉണ്ടാകാനിടയുണ്ടെന്ന് സിൻഡിക്കേറ്റ് അംഗം ഡോ. കെ.എം. കൃഷ്ണൻ അറിയിച്ചു. മാർച്ച്, ഏപ്രിൽ മാസങ്ങളിലെ പരീക്ഷകൾക്ക് കോളജുകൾക്ക് അഡ്വാൻസ് പേമൻെറ് നൽകാൻ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും മുൻ അഡ്വാൻസ് ക്രമീകരിച്ചവർക്ക് ലഭ്യമാകുമെന്നും സിൻഡിക്കേറ്റ് അംഗം ഡോ. ആർ. പ്രഗാഷ് പറഞ്ഞു. സർവകലാശാല നടത്തുന്ന പരീക്ഷ ജോലി ചെയ്യുന്ന അനധ്യാപകർക്ക് കാലാനുസൃത വേതനവർധന നടപ്പാക്കുക, സർവകലാശാല കാമ്പസിൽ ജലശുദ്ധീകരണ പ്ലാൻറും ആധുനിക സൗകര്യങ്ങളോടു കൂടിയ കാൻറീനും സ്ഥാപിക്കുക, ഐ.ടി സെൽ രൂപവത്കരിക്കുക, സംസ്ഥാന സർക്കാറിനെയും സർവകലാശാലകളെയും മറികടന്ന് കോളജുകൾക്ക് സ്വയംഭരണപദവി നൽകാനുള്ള യു.ജി.സി, കേന്ദ്ര സർക്കാർ നിലപാട് പുനഃപരിശോധിക്കുക എന്നീ പ്രമേയങ്ങൾ യോഗം പാസാക്കി. സെനറ്റ് അംഗങ്ങൾ, രജിസ്ട്രാർ ഡോ. കെ. സാബുക്കുട്ടൻ എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.