മന്ത്രി എം.എം. മണി ഇന്ന്​ ആശുപത്രി വിടും

ഗാന്ധിനഗർ (കോട്ടയം): പനിയും വയറ്റിലുണ്ടായ അസ്വസ്ഥതയെയും തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയ ുന്ന വൈദ്യുതി മന്ത്രി എം.എം. മണി ഞായറാഴ്ച ആശുപത്രി വിടും. വയറ്റിലെ അസുഖത്തെ തുടർന്ന് ശരീരത്തിലെ ജലാംശം നല്ലരീതിയിൽ നഷ്ടമായതിനാൽ ക്രിയാറ്റിൻെറ അളവിൽ വന്ന വ്യത്യാസം മൂലമാണ് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്. ചികിത്സക്കുശേഷം മന്ത്രിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് മെഡിക്കൽ ബോർഡ് വിലയിരുത്തിയതിനെ തുടർന്നാണ് ആശുപത്രി വിടുന്നതെന്ന് ആർ.എം.ഒ ഡോ. ആർ.പി. രഞ്ചിൻ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.