അഭയ കൊല്ലപ്പെട്ടിട്ട്​ ഇന്ന്​ 27വർഷം

കോട്ടയം: സിസ്റ്റർ അഭയ കൊല്ലപ്പെട്ടിട്ട് ബുധനാഴ്ച 27 വര്‍ഷം. കോട്ടയം പയസ് ടെന്‍ത് കോണ്‍വ​െൻറിലെ കിണറ്റില്‍ ദുരൂ ഹ സാഹചര്യത്തില്‍ സിസ്റ്റര്‍ അഭയയുടെ മൃതദേഹം കെണ്ടത്തിയത് 1992 മാര്‍ച്ച് 27ന്. തുടക്കത്തിൽ ലോക്കൽ പൊലീസും തുടർന്ന് ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസ് അവസാനം അന്വേഷിച്ചത് സി.ബി.െഎയും. 16 വര്‍ഷം നീണ്ട അന്വേഷണത്തിനൊടുവിൽ ഫാ. തോമസ് കോട്ടൂര്‍, ഫാ. ജോസ് പൂതൃക്കയില്‍, സിസ്റ്റര്‍ സെഫി എന്നിവരെ സി.ബി.ഐ 2008 നവംബര്‍ 18ന് അറസ്റ്റ് ചെയ്തെങ്കിലും 49 ദിവസത്തെ ജയിൽവാസത്തിനുശേഷം മൂവർക്കും ഹൈകോടതി ജാമ്യംനല്‍കി. 2009 ജൂലൈ 17ന് കോടതിയില്‍ ഇവർക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു. എന്നാല്‍, വിചാരണ കൂടാതെ കുറ്റവിമുക്തരാക്കണമെന്നാശ്യപ്പെട്ട് പ്രതികള്‍ നല്‍കിയ ഹരജി ഒമ്പതുവര്‍ഷത്തിനുശേഷം 2018 മാര്‍ച്ച് ഏഴിന് സി.ബി.ഐ കോടതി തീര്‍പ്പാക്കി. ഒന്നാംപ്രതി ഫാ. തോമസ് കോട്ടൂര്‍, മൂന്നാം പ്രതി സിസ്റ്റര്‍ സെഫി എന്നിവരുടെ ഹരജികള്‍ തള്ളിയ സി.ബി.ഐ കോടതി, വിചാരണ നേരിടാനും രണ്ടാംപ്രതി ഫാ. ജോസ് പൂതൃക്കയിലിനെ വിചാരണ കൂടാതെ വെറുതെവിട്ടും ഉത്തരവിട്ടു. കോടതി ഉത്തരവിനെതിരെ രണ്ട് പ്രതികളും ഫാ. ജോസ് പൂതൃക്കയിലിനെ വിചാരണകൂടാതെ വെറുതെവിട്ടതിനെതിരെ ജോമോന്‍ പുത്തന്‍പുരയ്ക്കലും ഹൈകോടതിയില്‍ അപ്പീലുകള്‍ നല്‍കി. മൂന്ന് ഹരജികളും വാദംകേട്ടശേഷം 2018 സെപ്റ്റംബര്‍ 13ന് വിധിപറയാൻ മാറ്റി. ആറുമാസം കഴിഞ്ഞിട്ടും ഹൈകോടതി വിധി പറഞ്ഞില്ല. തെളിവ് നശിപ്പിച്ചതിനും ഗൂഢാലോചനക്കും ക്രൈംബ്രാഞ്ച് എസ്.പി ആയിരുന്ന കെ.ടി. മൈക്കിളിനെ നാലാം പ്രതിയാക്കി തിരുവനന്തപുരം സി.ബി.ഐ കോടതി 2018 ജനുവരി 22ന് ഉത്തരവിട്ടിരുന്നു. ഇതിനെതിരെ മൈക്കിള്‍ നല്‍കിയ അപ്പീലിൽ വാദം പൂര്‍ത്തിയാക്കിയശേഷം വിധിപറയാൻ മാറ്റി. ഇതും അനിശ്ചിതമായി നീളുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.