കെവിൻ കേസ്​: കോടതി ഇന്ന്​ പരിഗണിക്കും

കോട്ടയം: കെവിൻ ദുരഭിമാന കൊലക്കേസ് കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ബുധനാഴ്ച പരിഗണിക്കും. ഒന്നാംപ്രതി സാനു, അഞ്ചാംപ്രതി ചാക്കോ, രണ്ടാംപ്രതി നിയാസ് എന്നിവരുള്‍പ്പെടെ അഞ്ച് പ്രതികളുടെ ജാമ്യാപേക്ഷകളും വിചാരണ തീയതി അടക്കം കാര്യത്തിലും തീരുമാനമുണ്ടാകും. കേസ് പരിഗണിച്ചിരുന്ന അഡീഷനൽ സെഷന്‍സ് കോടതി ജഡ്ജി സ്ഥലംമാറിയതോടെയാണ് കേസ് പ്രിന്‍സിപ്പല്‍ കോടതിയിലേക്ക് എത്തിയത്. സംഭവം ദുരഭിമാനക്കൊലയാണെന്ന് കണ്ടെത്തി കൊലക്കുറ്റം ഉള്‍പ്പെടെ പ്രതികള്‍ക്കെതിരെ 10 വകുപ്പുകള്‍ ചുമത്തി കോടതി കുറ്റപത്രം വായിച്ചിരുന്നു. കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍, ഗൂഢാലോചന, ഭവനഭേദനം, കുറ്റകരമായ തടഞ്ഞുെവക്കല്‍, ദേഹോപദ്രവം ഏല്‍പിക്കല്‍, ഭീഷണിപ്പെടുത്തല്‍, പൊതു ഉദ്ദേശ്യം, തെളിവ് നശിപ്പിക്കല്‍ എന്നീ വകുപ്പുകളാണ് ചുമത്തിയത്. 2018 മേയ് 27നാണ് കേസിനാസ്പദമായ സംഭവം. നട്ടാശ്ശേരി പ്ലാത്തറ ജോസഫി​െൻറ മകൻ കെവിനെ (24) ഭാര്യ നീനുവി​െൻറ ബന്ധുക്കളും സഹായികളും ചേർന്ന് കൊലപ്പെടുത്തിയെന്നാണ് കേസ്. നീനുവിനെ കെവിൻ പ്രണയിച്ച് വിവാഹം കഴിച്ചതിലുള്ള ദുരഭിമാനംമൂലം കൊല്ലം തെന്മല സ്വദേശികളായ പ്രതികൾ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്നാണ് േപ്രാസിക്യൂഷൻ വാദം. കോട്ടയം ൈക്രംബ്രാഞ്ച് ഡിവൈ.എസ്.പി ഗിരീഷ് പി.സാരഥിയുടെ നേതൃത്വത്തിലാണ് കേസ് അന്വേഷിച്ചത്. 186 സാക്ഷികളും 180 തെളിവ് പ്രമാണരേഖകളും അന്വേഷണസംഘം കോടതിയിൽ സമർപ്പിച്ചിരുന്നു. കേസിൽ നീനുവി​െൻറ പിതാവ് കൊല്ലം തെന്മല ഒറ്റക്കൽ ചാക്കോ, സഹോദരൻ ഷാനു എന്നിവരടക്കം 14 പ്രതികളാണുള്ളത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.