ഇത്​ അവസാനത്തെ തെരഞ്ഞെടുപ്പാകു​െമന്ന്​ ആശങ്ക -ജി. ദേവരാജൻ

പത്തനംതിട്ട: ഇത്തവണത്തേത് അവസാനത്തെ ലോക്സഭ തെരഞ്ഞെടുപ്പാകുെമന്ന ആശങ്കയാണ് രാജ്യത്തുള്ളതെന്ന് ഫോർവേഡ് ബ് ലോക്ക് ദേശീയ പ്രസിഡൻറ് ജി. ദേവരാജൻ. പ്രസ്ക്ലബിൽ മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത്തവണകൂടി നരേന്ദ്ര മോദി അധികാരത്തിൽ എത്തിയാൽ ഇനിയൊരു ലോക്സഭ തെരഞ്ഞെടുപ്പ് ഇന്ത്യയിൽ ഉണ്ടാകില്ലെന്നാണ് കഴിഞ്ഞ ദിവസം ബി.ജെ.പി എം.പി സാക്ഷി മഹാരാജ് പറഞ്ഞത്. ബി.ജെ.പി ദേശീയ നേതൃത്വം അതിനെ തള്ളിപ്പറഞ്ഞിട്ടില്ല. വലിയൊരു അജണ്ടയുടെ ഭാഗമാണ് ഇൗ പറച്ചിൽ. ഒറ്റക്കെട്ടായി ജനാധിപത്യ മതേതര കക്ഷികളുമായി സീറ്റ് ധാരണയുണ്ടാക്കണമെന്ന ധാരണ ലംഘിച്ച് സി.പി.എം പ്രാദേശിക കക്ഷികളുമായി അവരുടേതായ ചർച്ചകൾ നടത്താൻ മുതിർന്നത് ഇടതുപക്ഷത്തി​െൻറ തകർച്ചക്കാണ് കാരണമായിരിക്കുന്നതെന്നും ദേവരാജൻ പറഞ്ഞു. പ്രസ്ക്ലബ് പ്രസിഡൻറ് ബോബി എബ്രഹാം അധ്യക്ഷത വഹിച്ചു. സെക്രട്ടറി ബിജു കുര്യൻ നന്ദി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.