തെരഞ്ഞെടുപ്പ്​: കേരള ജനപക്ഷം നിലപാട്​ പിന്നീട്​

കോട്ടയം: ലോക്സഭ തെരഞ്ഞെടുപ്പിലെ കേരള ജനപക്ഷത്തി​െൻറ രാഷ്ട്രീയനിലപാടിൽ അന്തിമ തീരുമാനം ചെയർമാൻ പി.സി. ജോർജ ് എം.എൽ.എ കൈക്കൊള്ളും. ലോക്സഭ തെരഞ്ഞെടുപ്പിലെ മത്സരം, മുന്നണി ബന്ധങ്ങൾ, പിന്തുണ ഉൾപ്പെടെ കാര്യങ്ങളിൽ അന്തിമ തീരുമാനം എടുക്കാൻ കോട്ടയത്ത് ചേർന്ന സംസ്ഥാന കമ്മിറ്റിയോഗം ചെയർമാനെ ചുമതലപ്പെടുത്തുകയായിരുന്നു. ശബരിമല വിഷയത്തിൽ സുപ്രീംകോടതിയിൽ നടക്കുന്ന റിവ്യൂ ഹരജിയിൽ വിശ്വാസികൾക്ക് അനുകൂല വിധി ഉണ്ടായില്ലെങ്കിൽ വിശ്വാസ സംരക്ഷണത്തിനായി നിയമനിർമാണം നടത്താൻ കേന്ദ്രസർക്കാർ തയാറാകണം, കേരള സർക്കാർ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന ചർച്ച് ബില്ലിൽനിന്ന് വിശ്വാസികൾക്ക് സംരക്ഷണം നൽകുന്നതിന് കേന്ദ്രസർക്കാർ നടപടി സ്വീകരിക്കണം, വെട്ടിക്കുറച്ച ഹജ്ജ് േക്വാട്ടയും ഹജ്ജ് സബ്സിഡിയും പുനഃസ്ഥാപിക്കണം, റബറി​െൻറ തറവില 200 രൂപയായി പ്രഖ്യാപിക്കണം എന്നീ നാലുവിഷയങ്ങളുടെ അടിസ്ഥാനത്തിൽ മുന്നണി ബന്ധം പ്രഖ്യാപിക്കാനാണ് തീരുമാനം. ഇതുമായി ബന്ധപ്പെട്ട് ചെയർമാൻ വിവിധ രാഷ്ട്രീയ കക്ഷികളുമായി ചർച്ച നടത്തും. തുടർന്നാകും തീരുമാനം. നേരത്തേ, പത്തനംതിട്ടയിൽ മത്സരിക്കുമെന്നും തീരുമാനം ചൊവ്വാഴ്ച പ്രഖ്യാപിക്കുമെന്നുമായിരുന്നു ജോർജ് വ്യക്തമാക്കിയിരുന്നത്. ചെയർമാൻ പി.സി. ജോർജ് എം.എൽ.എ അധ്യക്ഷതവഹിച്ചു. എസ്. ഭാസ്കരൻപിള്ള, ഇ.കെ. ഹസൻകുട്ടി, ജോസ് കോലടി, എ.പി. അബ്ദുൽ ഖാദർ, ജോർജ് വടക്കൻ, വർഗീസ് കൊച്ചുകുന്നേൽ, കെ.കെ. ചെറിയാൻ, സെബി പറമുണ്ട, ഷൈജോ ഹസൻ, ഉമ്മച്ചൻ കൂറ്റനാൽ, എം.എസ്. നിഷ, ജി. കൃഷ്ണകുമാർ, ജോർജ് ജോസഫ് കാക്കനാട്ട്, എസ്.എം.കെ. മുഹമ്മദാലി, റുഖിയ ബീവി, നജുമുദ്ദീൻ, അലക്സ് കൊടിത്തോട്ടം, അഡ്വ. ഷോൺ ജോർജ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.