സിജി ജില്ല കൺവെൻഷൻ നാളെ

േകാട്ടയം: സ​െൻറർ ഫോർ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ഇന്ത്യ (സിജി) ജില്ല കൺവെൻഷൻ ഞായറാഴ്ച രണ്ടിന് കോട്ടയം ചെല്ലിയൊഴുക് കം റോഡിലെ സി.ക്യു.എസ് ഒാഡിറ്റോറിയത്തിൽ നടക്കും. അസി. ഡെവലപ്മ​െൻറ് കമീഷണർ ഷറഫ് പി.ഹംസ ഉദ്ഘാടനം ചെയ്യും. സിജി ജില്ല പ്രസിഡൻറ് എം.എഫ്. അബ്ദുൽഖാദർ അധ്യക്ഷതവഹിക്കും. 'പുതിയ കാലത്തെ വിദ്യാഭ്യാസ പ്രവർത്തനം' വിഷയത്തിൽ സിജി സംസ്ഥാന സെക്രട്ടറി ഡോ. കെ.ടി. അഷ്റഫ് ക്ലാസ് നയിക്കും. എം.ജി സർവകലാശാല റിട്ട. രജിസ്ട്രാർ നാസർ ദാറുസ്സലാം, ഡോ. കെ.എം. അബൂബക്കർ എന്നിവർ സംസാരിക്കും. സംസ്ഥാന എക്സിക്യൂട്ടിവ് മെംബർ സുഹൈൽ റഹ്മാൻ വൈലിത്തറ തെരഞ്ഞെടുപ്പ് നിയന്ത്രിക്കും. ജില്ല സെക്രട്ടറി അൻഷാദ് അതിരമ്പുഴ സ്വാഗതംപറയും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.