നാശനഷ്​ടമുണ്ടാക്കിയെന്ന ആരോപണത്തിൽ കഴമ്പില്ല -ഒാർത്തഡോക്​സ്​ സഭ

കോട്ടയം: കട്ടച്ചിറ സ​െൻറ് മേരീസ് പള്ളിയിൽ ചിലർ അനധികൃതമായി പ്രവേശിച്ച് നാശനഷ്ടങ്ങളുണ്ടാക്കിയെന്ന യാക്കോബായ സഭയുടെ ആരോപണത്തിൽ കഴമ്പില്ലെന്ന് ഓർത്തഡോക്‌സ് സഭ സുന്നഹദോസ് സെക്രട്ടറി യൂഹാനോൻ മാർ ദിയസ്‌കോറോസ് മെത്രാപ്പോലീത്ത. പള്ളികളിൽ ഇടവകാംഗങ്ങൾക്കു മാത്രമേ പ്രവേശിച്ച് പ്രാർഥന നടത്താവൂവെന്ന് നിബന്ധനയില്ല. 1934ലെ ഭരണഘടന അംഗീകരിക്കുന്ന ഏതു വിശ്വാസിക്കും ഓർത്തഡോക്‌സ് സഭയുടെ പള്ളികളിൽ പ്രവേശിക്കുന്നതിന് വിലക്കില്ല. കട്ടച്ചിറ പള്ളിയുടെ ഇടവക രജിസ്റ്റർ പുതിയ വികാരി അധികാരം ഏറ്റശേഷം പുതുക്കുമ്പോൾ മാത്രമേ ഇടവക അംഗങ്ങളുടെ പൂർണ ലിസ്റ്റ് ലഭ്യമാകൂ. ഇടവക അംഗങ്ങൾ ആരൊക്കെയെന്ന് പ്രവചിക്കാൻ ശ്രമിക്കുന്നത് നീതിയുക്തമല്ല. കോടതി അംഗീകരിച്ച വികാരിയുടെ സാന്നിധ്യത്തിലാണ് പള്ളിയിൽ പ്രാർഥന നടത്തിയത്. നിലവിലെ ട്രസ്റ്റിക്ക് മാത്രമാണ് അടുത്ത തെരഞ്ഞെടുപ്പുവരെ പ്രവർത്തനാനുമതി കോടതി നൽകിയത്, കമ്മിറ്റിക്കല്ല. പള്ളിയുടെ താക്കോൽ ട്രസ്റ്റിയെയോ കമ്മിറ്റി അംഗങ്ങളെയോ ഏൽപിക്കണമെന്ന് ഭരണഘടനയിൽ എങ്ങും പറഞ്ഞിട്ടില്ല. ഓർത്തഡോക്‌സ് സഭയുടെ പ്രതിച്ഛായ പൊതുസമൂഹത്തിന് മുന്നിൽ മോശമാക്കാനും കോടതി വിധി നടപ്പാക്കാതിരിക്കാനും ആസൂത്രിത ശ്രമം ചില തൽപരകക്ഷികളിൽനിന്ന് ഉണ്ടായതായി സംശയിക്കുന്നതായും അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.