വാഹനാപകടത്തിൽ പരിക്കേറ്റ വീട്ടമ്മ മരിച്ചു; പോസ്​റ്റ്​മോർട്ടം നടത്താതെ സംസ്കരിക്കുന്നത് പൊലീസ്​ തടഞ്ഞു

വൈക്കം: വാഹനാപകടത്തിൽ പരിക്കേറ്റ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരുന്ന വയോധികയുടെ മരണവിവരം പ ൊലീസിനെ അറിയിക്കാതെ ആശുപത്രി അധികൃതർ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. വിവരമറിഞ്ഞ പൊലീസ് വീട്ടിലെത്തി മൃതദേഹം ആശുപത്രിയിലെത്തിച്ച് പോസ്റ്റ്മോർട്ടം നടത്തിയ ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. വൈക്കം മറവൻതുരുത്ത് ഐ.എച്ച്.ഡി.പി കോളനിയിൽ പാലച്ചുവട്ടിൽ പരേതനായ അപ്പുക്കുട്ട​െൻറ ഭാര്യ ശാരദയാണ് (65) ഞായറാഴ്ച രാത്രി മരിച്ചത്. വിവരം പൊലീസിനെ അറിയിക്കാതെ ആശുപത്രി അധികൃതർ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകുകയായിരുന്നു. വിവരമറിഞ്ഞ് തിങ്കളാഴ്ച രാവിലെ 10നാണ് പൊലീസ് മറവൻതുരുത്തിലെ വീട്ടിലെത്തി മൃതദേഹം പോസ്റ്റ്മോർട്ടത്തിനു കൊണ്ടുപോയത്. 11.30ന് സംസ്കാരം നടത്താനിരിക്കെയാണ് ഇത്. ഫെബ്രുവരി ഒമ്പതിന് വൈക്കം ഹെഡ് പോസ്റ്റ്ഓഫിസിനു സമീപത്തെ വളവിൽെവച്ച് സ്വകാര്യ ബസിടിച്ചായിരുന്നു ശാരദക്ക് പരിക്കേറ്റത്. 13ന് ഇതുസംബന്ധിച്ചു വൈക്കം പൊലീസ് കേസെടുത്തിരുന്നു. അപകടനില തരണം ചെയ്ത് വീട്ടിൽ വന്ന ശാരദക്ക് വീണ്ടും ആരോഗ്യനില വഷളായതിനെ തുടർന്ന് 15ന് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെയാണ് മരിച്ചത്. പോസ്റ്റ്മോർട്ടത്തിനുശേഷം തിങ്കളാഴ്ച വൈകീട്ട് മൃതദേഹം സംസ്കരിച്ചു. കൈലാസൻ ഏകമകനാണ്. അപകടത്തിൽപെട്ടയാൾ മരിച്ച വിവരം പൊലീസിനു കൈമാറാത്തതിന് ആശുപത്രി അധികൃതരിൽനിന്ന് വിശദീകരണം തേടുമെന്നും വിവരം ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ ധരിപ്പിച്ചതായും വൈക്കം പൊലീസ് അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.