തെരഞ്ഞെടുപ്പ്​ കോൺഗ്രസിനും യു.ഡി.എഫിനും അനുകൂലം -ഉമ്മൻ ചാണ്ടി

കോട്ടയം: ലോക്സഭ തെരഞ്ഞെടുപ്പിൽ േകാൺഗ്രസിനും യു.ഡി.എഫിനും അനുകൂല സാഹചര്യമാണെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി ഉമ ്മൻ ചാണ്ടി. കോട്ടയം ലോക്സഭ മണ്ഡലം നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേന്ദ്രത്തിലെ മോദി സർക്കാറിനെയും കേരളത്തിലെ പിണറായി സർക്കാറിനെയും ജനങ്ങൾക്ക് മടുത്തു. സംസ്ഥാനത്ത് മൂന്നുവർഷത്തിനിടെ 30 കൊലപാതകമാണ് നടന്നത്. എല്ലാ സംഭവത്തിലും ഒരുഭാഗത്ത് ഭരണകക്ഷിയായ സി.പി.എമ്മുണ്ടാകും. കേന്ദ്ര സർക്കാർ വാഗ്ദാനങ്ങളല്ലാതെ ജനങ്ങൾക്ക് ഒന്നും നൽകിയില്ല. കർഷക ആത്മഹത്യകളും വിലക്കയറ്റവും കുതിക്കുകയാണ്. ഇതൊന്നും കേന്ദ്രസർക്കാറിനു വിഷയമല്ല. ഈ സാഹചര്യത്തിൽ സാധാരണക്കാരായ ജനങ്ങൾ കോൺഗ്രസിനും യു.ഡി.എഫിനും വോട്ട് ചെയ്യാൻ തയാറായി നിൽക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. യു.ഡി.എഫ് ജില്ല കൺവീനർ സണ്ണി തെക്കേടം അധ്യക്ഷതവഹിച്ചു. സ്ഥാനാർഥി തോമസ് ചാഴികാടൻ, ജോസ് കെ. മാണി എം.പി, എം.എൽ.എമാരായ കെ.സി. ജോസഫ്, തിരുവഞ്ചൂർ രാധാകൃഷ്ണൻ, മോൻസ് ജോസഫ്, മഹിള കോൺഗ്രസ് സംസ്ഥാന അധ്യക്ഷ ലതിക സുഭാഷ്, നഗരസഭ അധ്യക്ഷ ഡോ.പി.ആർ. സോന, ജോസഫ് വാഴക്കൻ, ജെയ്‌സൺ ജോസഫ്, ജോസി സെബാസ്റ്റ്യൻ, അനൂപ് ജേക്കബ്, ഡി.സി.സി പ്രസിഡൻറ് ജോഷി ഫിലിപ്പ്, കുര്യൻ ജോയി, ജോയി എബ്രഹാം, അസീസ് ബഡായി, പി.എസ്. ജയിംസ്, ടി.സി. അരുൺ, പൗലോസ്, സനൽ മാവേലി, ജോബ് മൈക്കിൾ, സണ്ണി തെക്കേടം, സ്റ്റീഫൻ ജോർജ്, ടോമി കല്ലാനി, നാട്ടകം സുരേഷ്, ഫിൽസൺ മാത്യൂസ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.