പൂവത്തേക്ക് കെ.എസ്.ആര്‍.ടി.സി ബസ് തുടര്‍ച്ചയായി മുടങ്ങുന്നു; ഡിപ്പോക്ക്​ മുന്നില്‍ ഇന്ന് ധര്‍ണ

ചങ്ങനാശ്ശേരി: നഗരസഭയുടെയും പായിപ്പാട് പഞ്ചായത്തി​െൻറയും അതിര്‍ത്തിയായ പൂവം ഭാഗത്തെ ആളുകളുടെ ഏക ആശ്രയമായ കെ. എസ്.ആർ.ടി.സി ബസ് തുടര്‍ച്ചയായി മുടങ്ങുന്നത് യാത്രാദുരിതം സൃഷ്ടിക്കുന്നതായി പരാതി. കെ.എസ്.ആർ.ടി.സി ബസ് സ്റ്റാന്‍ഡില്‍നിന്ന് അഞ്ച് കിലോമീറ്റര്‍ മാത്രമുള്ള ഇവിടേക്കു ദിവസേന 11 ട്രിപ് വരെ സര്‍വിസ് നടത്തിയിരുന്നു. കഴിഞ്ഞ കുറച്ചുമാസങ്ങളായി ഞായറാഴ്ചകളില്‍ രണ്ടും മറ്റ് ദിവസങ്ങളില്‍ മൂന്നും ട്രിപ് തുടര്‍ച്ചയായി മുടങ്ങുകയാണ്. രാവിലെ 6.30​െൻറ ട്രിപ് മുടങ്ങുന്നത് ദൂര സ്ഥലങ്ങളിലേക്ക് ജോലിക്ക് പോകുന്നവരെ സാരമായി ബാധിക്കുന്നുണ്ട്. പ്രദേശത്തേക്കുള്ള റോഡ് തകന്നതിനാല്‍ ഓട്ടോകള്‍ പോലും ഇവിടേക്ക് ഓട്ടം വരാന്‍ മടിക്കുകയാണ് വിദ്യാർഥികളുടെ പരീക്ഷക്കാലവും നെല്‍കര്‍ഷകര്‍ക്ക് കൊയ്ത്തുകാലവും ആയതിനാല്‍ മുന്നറിയിപ്പില്ലാതെ ട്രിപ് മുടങ്ങുന്നതില്‍ ജനം പ്രതിഷേധത്തിലാണ്. പൗരസമിതിയുടെ നേതൃത്വത്തില്‍ ശനിയാഴ്ച രാവിലെ 10ന് ചങ്ങനാശ്ശേരി കെ.എസ്.ആർ.ടി.സി ഡിപ്പോക്ക് മുന്നിൽ ധര്‍ണ നടത്തും. കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റിയില്‍ വാക്കേറ്റവും ബഹളവും മുണ്ടക്കയം: കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റിയില്‍ തര്‍ക്കം. മുണ്ടക്കയം സഹകരണ ബാങ്ക് തെരഞ്ഞെടുപ്പില്‍ ഇടത് സ്ഥാനാർഥിയായതി​െൻറ പേരില്‍ മണ്ഡലം കമ്മിറ്റി പുറത്താക്കിയ രാജീവ് അലക്‌സാണ്ടറെ ബ്ലോക്ക് കമ്മിറ്റി ജനറല്‍ സെക്രട്ടറിയാക്കിയതിെന െചാല്ലിയുള്ള വാക്കേറ്റം ബഹളത്തിനിടയാക്കി. വെള്ളിയാഴ്ച യോഗം ഓഫില്‍ ചേര്‍ന്നപ്പോൾ രാജീവ് പങ്കെടുത്തത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡൻറ് നൗഷാദ് ഇല്ലിക്കല്‍ ചോദ്യം ചെയ്തു. ഇത് അംഗീകരിക്കാനാവില്ലന്നും ഇത്തരം ആളുകളെ മണ്ഡലം യോഗത്തില്‍ പങ്കെടുപ്പിക്കാനാവില്ലന്നും എ വിഭാഗക്കാരനായ മണ്ഡലം പ്രസിഡൻറ് അറിയിച്ചു. എന്നാൽ, ഇതിനെ ഐ വിഭാഗം എതിര്‍ത്തു. പിന്നീട് സംസാരിച്ച ഐ വിഭാഗം നേതാവുകൂടിയായ ഡി.സി.സി ജനറല്‍ സെക്രട്ടറി പ്രകാശ് പുളിക്കൽ മണ്ഡലം പ്രസിഡൻറി​െൻറ നിലപാടിനെ എതിര്‍ത്തു. തനിക്കെതിരെ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയായി മത്സരിച്ചവർ പലരും കോണ്‍ഗ്രസിന് പുറത്തായെങ്കിലും ദിവസങ്ങള്‍ക്കുള്ളിൽ അകത്താെയന്നു പ്രകാശ് പറഞ്ഞു. ആേൻറാ ആൻറണി എം.പിയുടെ സാന്നിധ്യത്തിലാണ് ആരോപണങ്ങൾ ഉയർന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.