ജോസഫിനെ സ്വതന്ത്ര സ്ഥാനാർഥിയാക്കാൻ ശ്രമിച്ചത്​ പാപ്പരത്തം -പിണറായി

തൊടുപുഴ: ഒരു രാഷ‌്ട്രീയ പാർട്ടിയുടെ വർക്കിങ‌് ചെയർമാനെ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിപ്പിക്കാൻ യു.ഡി.എഫ‌് ത ീരുമാനിക്കുന്നുവെങ്കിൽ അത‌് അവരുടെ പാപ്പരത്തമാണ‌് വെളിവാക്കുന്നതെന്ന‌് മുഖ്യമന്ത്രി പിണറായി വിജയൻ. ജോസഫിനെ സ്വതന്ത്രനായി മത്സരിപ്പിച്ചാൽ തെരഞ്ഞെടുപ്പുചരിത്രത്തിൽ അത‌് ആദ്യ സംഭവമാകും. കേരള കോൺഗ്രസ‌് എം രാഷ‌്ട്രീയ പാർട്ടിയാണ‌്. ആ നിലക്കാകണം അത‌് പ്രവർത്തിക്കേണ്ടത‌്. ഒരു സീറ്റ‌് ഘടകകക്ഷിക്ക് നൽകിയാൽ അവിടെ ആരെ മത്സരിപ്പിക്കണമെന്ന‌് തീരുമാനിക്കേണ്ടത‌് അവരാണ‌്. സ്ഥാനാർഥിയെ തീരുമാനിച്ച ശേഷം, പിന്നീട‌് പറ്റിയ സ്ഥാനാർഥിയല്ലെന്നു പറഞ്ഞ‌് മാറ്റാറില്ല. ഇപ്പോൾ അങ്ങനെയൊക്കെ സംഭവിക്കുന്നുവെന്നാണ‌് മാധ്യമവാർത്തകളെന്നും മുഖ്യമന്ത്രി തൊടുപുഴയിൽ പ്രതികരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.