ജോസഫിനോട്​ ചെയ്​തത്​ അനീതി -പി.സി. ജോർജ്​

കോട്ടയം: കേരള കോൺഗ്രസ് എം വർക്കിങ് പ്രസിഡൻറ് പി.ജെ. ജോസഫിനോട് കെ.എം. മാണി ചെയ്തത് അനീതിയാണെന്ന് പി.സി. ജോർജ ് എം.എൽ.എ. വർക്കിങ് പ്രസിഡൻറ് ആവശ്യപ്പെട്ടാൽ സീറ്റ് കൊടുക്കുകയെന്നുള്ളതാണ് മര്യാദ. അതിനു പകരം സ്ഥിരം തോൽക്കുന്ന ആളെപ്പിടിച്ച് സ്ഥാനാർഥിയാക്കിയത് ശരിയല്ല. ഇനി ജോസഫിന് ചെയ്യാൻ രണ്ട് കാര്യങ്ങളുണ്ട്- രാഷ്ട്രീയം നിർത്തി പശുക്കറവയും കൃഷിയുമായി പോകാം. ജോസഫിനിഷ്ടപ്പെട്ട തൊഴിലാണിത്. അല്ലെങ്കിൽ ഈ അനീതിക്കെതിരെ യുദ്ധം ചെയ്യാം ജോർജ് പരിഹസിച്ചു. ജില്ല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ജോസ് കെ. മാണിക്ക് ഇടതു സ്ഥാനാർഥിയായ വി.എൻ. വാസവനുമായി രഹസ്യ കച്ചവടമുണ്ടായിരുന്നു. അതിലൂടെ ജോസ് കെ. മാണിക്ക് ലാഭം കിട്ടിയിട്ടുണ്ട്. ആ ലാഭത്തിന് പ്രത്യുപകാരം ചെയ്യുക എന്ന നിലയിൽത്തന്നെയാണ് സ്ഥിരം തോൽവിക്കാരനായ തോമസ് ചാഴികാടനെ സ്ഥാനാർഥിയാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.