യൂത്ത്​​ ഫ്രണ്ട്​ എം സംസ്ഥാന പ്രസിഡൻറ്​ സജി മഞ്ഞക്കടമ്പനടക്കം ആറുപേർക്കെതിരെ വിജിലൻസ്​ കേസ്​

കോട്ടയം: ഭാര്യയുടെയും സുഹൃത്തുക്കളുടെയും പേരിൽ കേരള ഫിനാൻഷ്യൽ കോർപറേഷനിൽനിന്ന് 20 ലക്ഷം തട്ടിയെന്ന കേസിൽ യൂത് ത് ഫ്രണ്ട് എം സംസ്ഥാന പ്രസിഡൻറ് സജി മഞ്ഞക്കടമ്പൻ അടക്കം ആറുപേർക്കെതിരെ വിജിലൻസ് കേസ്. സജി, ഭാര്യ ലത, സുഹൃത്തുക്കളും പാലാ സ്വദേശികളുമായ സിറിൽ സിറിയക്, പ്രിൻസി പി. അലക്സ്, കെ.എ. ഷീനാമോൾ, കേരള ഫിനാഷ്യൽ കോർപറേഷൻ പ്രോജക്ട് എക്സിക്യൂട്ടിവ് അഞ്ജു മരിയ ലോപസ് എന്നിവരെ പ്രതിയാക്കിയാണ് വിജിലൻസ് ഡിവൈ.എസ്.പി എസ്. സുരേഷ്‌കുമാർ കേെസടുത്തത്. പാലാ സ്വദേശിയായ ബിൻസ് ജോസഫി​െൻറ പരാതിയുടെ അടിസ്ഥാനത്തിൽ വിജിലൻസ് കോടതിയുടെ നിർദേശപ്രകാരമാണ് കേസെടുത്തത്. പാലാ കേന്ദ്രീകരിച്ച് ടയർ റീട്രേഡിങ്ങും വീൽ ബാലൻസിങ്ങും ജോലികൾ നടത്തുന്ന സ്ഥാപനത്തി​െൻറ പ്രവർത്തനങ്ങൾക്ക് മൂലധനം കണ്ടെത്താൻ 20 ലക്ഷം സജിയും സുഹൃത്തുക്കളും ചേർന്ന് വായ്പയായി കെ.എഫ്.സിയിൽനിന്ന് വാങ്ങി. തൊഴിൽരഹിതരായ യുവാക്കൾക്ക് പുതിയ സംരംഭങ്ങൾ തുടങ്ങാൻ പലിശരഹിത വായ്പയാണ് കെ.എഫ്.സി നൽകിയത്. എന്നാൽ, രേണ്ടക്കർ വസ്തു ഇൗടുനൽകിയാണ് വായ്പയെടുത്തതെന്നും മറ്റ് ആരോപണങ്ങളെല്ലാം രാഷ്ട്രീയ പ്രേരിതമാണെന്നും സജി മഞ്ഞക്കടമ്പൻ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.