മൂല്യനിർണയം നടത്തിയ ഉത്തരക്കടലാസുകൾ കണ്ടെത്തിയ സംഭവം: ഉദ്യോഗസ്ഥർക്കെതിരെ നടപടി

കോട്ടയം: എം.ജി സർവകലാശാല ബിരുദ പരീക്ഷയുടെ മൂല്യനിർണയം നടത്തിയ ഉത്തരക്കടലാസുകൾ ആലുവ തോട്ടക്കാട്ടുകര ദേശീയപാ തക്ക് സമീപത്തുനിന്ന് കണ്ടെത്തിയതായി ആരോപിക്കപ്പെടുന്ന സംഭവത്തിൽ മൂല്യനിർണയ ചുമതലയുണ്ടായിരുന്ന അധ്യാപികക്കും ഉദ്യോഗസ്ഥർക്കുമെതിരെ നടപടി. അന്വേഷണ വിധേയമായി അധ്യാപികയെയും ചീഫ് എക്‌സാമിനറെയും ക്യാമ്പ് ഓഫിസറെയും പരീക്ഷ ജോലികളിൽനിന്ന് സസ്പെൻഡ് ചെയ്തതായി വൈസ് ചാൻസലർ പ്രഫ. സാബു തോമസ് അറിയിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് രണ്ടുദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ സിൻഡിക്കേറ്റ് പരീക്ഷ ഉപസമിതി കൺവീനർ ഡോ. ആർ. പ്രഗാഷ്, സിൻഡിക്കേറ്റ് അംഗങ്ങളായ പ്രഫ. ടോമിച്ചൻ ജോസഫ്, ഡോ. എ. ജോസ് എന്നിവരടങ്ങിയ സമിതിയെ നിയോഗിച്ചതായും വൈസ് ചാൻസലർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.