കുവൈത്തിൽ വീട്ടുതടങ്കലിലായിരുന്ന യുവതി നാട്ടിലെത്തി

തൃശൂർ: ജോലി വാഗ്ദാനം നൽകി കുവൈത്തിലെത്തിച്ച് സ്പോൺസർ വിൽപന നടത്തി വീട്ടു തടങ്കലിലായിരുന്ന യുവതിയെ രക്ഷപ്പെട ുത്തി നാട്ടിലെത്തിച്ചു. മൂവാറ്റുപുഴ അണനെല്ലൂർ പുത്തൻപുരക്കൽ വീട്ടിൽ ഹണിമോൾ ജോർജാണ് ചൊവ്വാഴ്ച നാട്ടിലെത്തിയത്. ബ്യൂട്ടീഷൻ ജോലി വാഗ്ദാനം ചെയ്ത് ഈരാറ്റുപേട്ടയിലെ ഏജൻസി മുഖേനയാണ് വിദേശത്ത് പോയത്. കൗമാരക്കാരായ രണ്ട് ആൺമക്കളുള്ള വീട്ടമ്മയാണ് സ്പോൺസർ ചതിച്ചതിനെ തുടർന്ന് വീട്ടുതടങ്കലിലായത്. പതിനാലോളം പേർ ഇപ്പോഴും വീട്ടുതടങ്കലിലുണ്ടെന്ന് ഹണി പറഞ്ഞു. ഒക്ടോബർ 28നാണ് വിദേശത്തേക്ക് പോയത്. വിസ, ടിക്കറ്റ്, മെഡിക്കൽ തുടങ്ങി വിവിധ ആവശ്യങ്ങളുടെ പേരിൽ ലക്ഷങ്ങൾ യുവതിയുടെ കൈയിൽ നിന്ന് കൈപ്പറ്റുകയും ചെയ്തിരുന്നു. കുവൈത്തിലെത്തിച്ച യുവതിയെ ബ്യൂട്ടീഷൻ ജോലിയാണെന്ന് പറഞ്ഞ് വീട്ടുജോലിക്ക് കൈമാറി സ്പോൺസർ ലക്ഷങ്ങൾ വാങ്ങി മുങ്ങി. ഹവാലിയിൽ മൂന്ന് നില കെട്ടിടം മുഴുവൻ കഴുകി വൃത്തിയാക്കുകയടക്കമുള്ളവയായിരുന്നു ജോലി. ഫോൺ ചെയ്യാനോ ആരോടെങ്കിലും സംസാരിക്കാനോ സ്വാതന്ത്ര്യമുണ്ടായിരുന്നില്ല. പലപ്പോഴും ഭക്ഷണം പോലും ലഭിച്ചിരുന്നില്ല. ഇതിനിടയിൽ ഫെബ്രുവരി 28ന് സമീപത്തെ മുറിയിലെ മറ്റൊരു സ്ത്രീയുടെ ഫോണിൽ നിന്നും ബ്യൂട്ടീഷൻ അസോസിയേഷൻ സംഘടനാംഗങ്ങളുടെ ഗ്രൂപ്പിലേക്ക് രക്ഷിക്കാനുള്ള സന്ദേശമയച്ചതാണ്, രക്ഷപ്പെടാൻ വഴിയൊരുങ്ങിയത്. സന്ദേശം ശ്രദ്ധയിൽപെട്ട കോൺഫെഡറേഷൻ ഓഫ് കേരള ബ്യൂട്ടീഷൻ സംസ്ഥാന പ്രസിഡൻറ് മഞ്ജു സുഭാഷ് വിവരങ്ങൾ എം.പിമാരായ സി.എൻ. ജയദേവനെയും ബിനോയ് വിശ്വെത്തയും അറിയിച്ചു. ബിനോയ് വിശ്വം വിവരം അറിയിച്ചതിനെ തുടർന്ന് കേന്ദ്രമന്ത്രി സുഷമ സ്വരാജ് എംബസിയുമായി ബന്ധപ്പെട്ട് ഇവരുടെ മോചനത്തിനായി ശ്രമം തുടങ്ങി. ഇതിനിടയിൽ ഏജൻസിക്കെതിെര ബന്ധുക്കൾ മൂവാറ്റുപുഴയിൽ പരാതിയും നൽകി. വിദേശകാര്യ മന്ത്രാലയത്തി​െൻറയും എംബസിയുടെയും പ്രവാസി ഫെഡറേഷ​െൻറയും ഇടപെടലോടെ തിങ്കളാഴ്ച ഹണിയെ കുവൈത്തിൽ നിന്നും രക്ഷപ്പെടുത്തി. ചൊവ്വാഴ്ച നെടുമ്പാശേരിയിൽ ബ്യൂട്ടീഷൻ കോൺഫെഡറേഷ​െൻറ നേതൃത്വത്തിൽ ഹണിയെ വരവേറ്റു. ഭക്ഷണവും വിശ്രമവുമില്ലാത്തതിനാൽ ക്ഷീണിച്ച് അവശയായിരുന്നു ഹണി. ഇവരെ പ്രാഥമിക ചികിത്സക്ക് ശേഷം വീട്ടിലെത്തിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.