കാറിടിച്ച് വഴിയാത്രക്കാരായ അമ്മക്കും രണ്ടു​ മക്കള്‍ക്കും ദാരുണാന്ത്യം

ഏറ്റുമാനൂർ: ക്ഷേത്രദർശനത്തിന് അമ്മക്കൊപ്പം ബസ് സ്റ്റോപ്പിലേക്ക് പോകുന്നതിനിെട നിയന്ത്രണംവിട്ട കാർ ഇടിച ്ചുകയറി കാൽനടക്കാരായ അമ്മക്കും രണ്ടു മക്കൾക്കും ദാരുണാന്ത്യം. കാർ ഡ്രൈവർക്ക് ഗുരുതര പരിക്ക്. പേരൂർ കാവുംപാടം കോളനിയിൽ ആതിര വീട്ടിൽ ബിജുവി​െൻറ ഭാര്യ ലെജി (46), മക്കളായ അന്നു (19), നൈനു (17) എന്നിവരാണ് മരിച്ചത്. കാർ ഡ്രൈവർ പേരൂർ മുല്ലൂർ വീട്ടിൽ ഷോൺ മാത്യുവിനെ (19) തെള്ളകത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോട്ടയം മണർകാട്-ഏറ്റുമാനൂർ ബൈപാസിൽ തിങ്കളാഴ്ച ഉച്ചക്ക് 1.45ഒാടെയായിരുന്നു അപകടം. കണ്ടംചിറ കവലക്കും പള്ളിക്കൂടം കവലക്കും മധ്യേ പേരൂർകാവ് ക്ഷേത്രത്തിനു പിൻഭാഗത്ത് ഏറ്റുമാനൂർ ഭാഗത്തുനിന്ന് അമിതവേഗത്തിലെത്തിയ കാർ നിയന്ത്രണംവിട്ട് നടന്നുപോയ അമ്മയുടെയും മക്കളുടെയും മേൽ ഇടിച്ചുകയറുകയായിരുന്നെന്ന് നാട്ടുകാർ പറയുന്നു. ശിവരാത്രി പ്രമാണിച്ച് വൈക്കം ക്ഷേത്രത്തിൽ ദർശനം നടത്താനും വൈക്കത്തെ ലെജിയുടെ വീട്ടിലേക്ക് പോകാനുമായി മൂവരും ബസ് സ്റ്റോപ്പിലേക്ക് നടക്കുകയായിരുന്നു. ഇവരെ ഇടിച്ചുതെറിപ്പിച്ച കാർ തൊട്ടടുത്ത പുരയിടത്തിലെ തേക്ക് മരത്തിൽ ഇടിച്ചാണ് നിന്നത്. കാറിൽനിന്ന് പുറത്തെടുത്ത ഷോണിനെ നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചു. അന്നു വൈക്കം സ​െൻറ് സേവ്യേഴ്‌സ് കോളജ് അവസാനവർഷ ബി.കോം വിദ്യാർഥിനിയാണ്. വൈക്കം വാഴമനയിലുള്ള ലെജിയുടെ തറവാട്ടുവീട്ടിൽ നിന്ന് പഠിക്കുന്ന അന്നു അവധിക്ക് പേരൂരിൽ എത്തിയതാണ്. നൈനു കാണക്കാരി ഹയർ സെക്കൻഡറി സ്‌കൂൾ പ്ലസ് ടു വിദ്യാർഥിനിയാണ്. ബിജു-ലെജി ദമ്പതികളുടെ മൂത്ത മകൾ ആതിര എറണാകുളത്ത് ഏഷ്യാനെറ്റ് ഒാഫിസിലെ ജീവനക്കാരിയാണ്. മൂവരുടെയും മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. ചൊവ്വാഴ്ച പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. അമിത വേഗമാണ് അപകടകാരണമെന്ന് നാട്ടുകാർ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.