​േകാട്ടയത്ത്​ ഇനി സിനിമ നിറയും; ചലച്ചിത്രമേളക്ക്​ ഇന്ന്​ തുടക്കം

കോട്ടയം: കൗമാരകലയുടെ ആരവമടങ്ങി, ഇനി കോട്ടയത്ത് കാഴ്ചയുടെ വസന്തം. ആർട്ടിസ്റ്റ് അസോസിയേഷൻ ഫോർ തിയറ്റർ ആൻഡ് മ്യൂസിക് (ആത്മയും) ചലച്ചിത്ര അക്കാദമിയും ചേർന്ന് നടത്തുന്ന പ്രാദേശിക ചലച്ചിത്ര മേളക്ക് ചൊവ്വാഴ്ച തുടക്കമാകും. വെള്ളിയാഴ്ചവരെ കോട്ടയം അനശ്വര തിയറ്ററിലാണ് മേള. ചലച്ചിത്രമേളയുടെ അഞ്ചാമത് എഡിഷൻ ചൊവ്വാഴ്ച വൈകീട്ട് ആറിന് പഴയ പൊലീസ് സ്റ്റേഷൻ മൈതാനിയിൽ സംവിധായകനും കെ.ആർ. നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാനുമായ ഹരികുമാർ ഉദ്ഘാടനം ചെയ്യും. തുടർന്ന് ഓപൺ സ്‌ക്രീനിൽ അന്തരിച്ച സംവിധായകൻ ലെനിൻ രാജേന്ദ്രനോടുള്ള ആദരസൂചകമായി അദ്ദേഹത്തി​െൻറ സിനിമയായ 'മീനമാസത്തിലെ സൂര്യൻ' പ്രദർശിപ്പിക്കും. ബുധനാഴ്ച രാവിലെ 9.30മുതലാണ് പ്രദർശനം ആരംഭിക്കുന്നത്. ദിവസവും രാവിലെ 9.30, 12.00, ഉച്ചക്ക് 2.30, വൈകീട്ട് ആറ്, രാത്രി 8.30 എന്നിങ്ങനെയാണ് പ്രദർശന സമയം. ദിവസവും വൈകീട്ട് 4.45 മുതൽ 4.45വരെ ഓപൺഫോറവും ഉണ്ടാകും. എല്ലാ ദിവസവും വൈകീട്ട് 6.30ന് പഴയ പൊലീസ് സ്റ്റേഷൻ മൈതാനത്ത് ചിത്രങ്ങൾ പ്രദർശിപ്പിക്കും. ലെനിൻ രാജേന്ദ്രൻ, മൃണാൾ സെൻ, അജയൻ എന്നിവരുടെ ചിത്രങ്ങളാണ് ഓപൺ വേദിയിൽ സൗജന്യമായി പ്രദർശിപ്പിക്കുക. മീനമാസത്തിലെ സൂര്യൻ, പെരുന്തച്ചൻ, ഭൂവൻ ഷോം, വചനം എന്നീ ചിത്രങ്ങളാകും പ്രദർശിപ്പിക്കുകയെന്ന് ചലച്ചിത്രമേള ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയ കാന്തൻ, അങ്ങ് ദൂരെ ഒരു ദേശത്ത് തുടങ്ങിയ ചിത്രങ്ങൾ ചലച്ചിത്രമേളയിൽ പ്രദർശിപ്പിക്കും. ഏഴിന് ഉച്ചക്ക് പന്ത്രണ്ടിനാണ് കാന്ത​െൻറ ആദ്യ പ്രദർശനം. എട്ടിന് വൈകീട്ട് ആറിന് അങ്ങ് ദൂരെ ഒരു ദേശത്തും പ്രദർശിപ്പിക്കും. ദി ബൈബ് ഓഫ് ഹെവൻ, ദി സൈലൻസ്, ബിലാത്തിക്കുഴൽ, സ്ലീപ്ലെസ് ലി യുവേഴ്‌സ്, മനോഹർ ആൻഡ് ഐ, ദി ഡാർക് റൂം, പെയിൻറിങ് ലൈഫ് തുടങ്ങി ഇറാൻ ഫിലിം ഫെസ്റ്റിവൽ, ബെർലിൻ, കാൻ ചലച്ചിത്ര മേള, ഐ.എഫ്.എഫ്.കെ, മുംബൈ, കൊൽക്കത്ത, ഗോവ മേളകൾ എന്നിവിടങ്ങളിൽ പ്രദർശിപ്പിച്ച മികച്ച ചിത്രങ്ങളാണ് പ്രദർശിപ്പിക്കുന്നത്. മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നും ഇത്തവണ ഡെലിഗേറ്റ് പാസിനുള്ള അപേക്ഷകളിൽ വർധനയുണ്ടായതായും സംഘാടകർ പറഞ്ഞു. ആത്മ പ്രസിഡൻറ് ആർടിസ്റ്റ് സുജാതൻ, ഫിലിം സൊസൈറ്റി പ്രസിഡൻറ് പ്രദീപ് നായർ, ഫെസ്റ്റിവൽ കമ്മിറ്റി ചെയർമാൻ ജോഷി മാത്യു, സെക്രട്ടറി സജി കോട്ടയം, ജനറൽ കൺവീനർ ബിനോയ് വേളൂർ എന്നിവർ വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.