ജില്ലയിൽ 2642 ക്ലാസ്​ മുറികൾ ഹൈടെക്​; 383 സ്​കൂളുകളിൽ​ സംവിധാനം

കോട്ടയം: ജില്ലയിൽ 2642 ക്ലാസ് മുറികൾ ഹൈടെക്. കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എജുക്കേഷൻ (കൈറ്റ്) നേതൃത് വത്തിലാണ് 383 സ്കൂളുകളിലായി ഇത്രയും ഹൈടെക് ക്ലാസ് മുറികൾ ഒരുക്കിയിരിക്കുന്നത്. സർക്കാർ -135, എയ്ഡഡ് -248 സ്കൂളുകളിൽ ആവിഷ്കരിച്ച പദ്ധതിക്കായി 22.78 കോടിയാണ് ചെലവഴിച്ചത്. 188 ക്ലാസ് മുറികളിൽ മൊബൈൽ രൂപത്തിലാണ് സംവിധാനമൊരുക്കിയത്. 3524 ലാപ്ടോപ്പുകളും 2519 പ്രൊജക്ടുകളും 2521സ്പീക്കറുകളും 2502 മൗണ്ടിങ് കിറ്റുകളുമാണ് ക്ലാസ് മുറികളിൽ സജ്ജീകരിച്ചിരിക്കുന്നത്. ഇതിനു പുറമെ 355 ടെലിവിഷൻ, 378 ഡി.എസ്.എൽ.ആർ കാമറ, 378 ഫുൾ എച്ച്.ഡി വെബ് ക്യാം എന്നിവയും ഹൈടെക് പദ്ധതിയുടെ ഭാഗമായി നൽകിയതായി കൈറ്റ് എക്സിക്യൂട്ടിവ് ഡയറക്ടർ കെ. അൻവർ സാദത്ത് അറിയിച്ചു. എസ്.ബി എച്ച്.എസ്.എസ് ചങ്ങനാശ്ശേരി (28), മൗണ്ട് കാർമൽ എച്ച്.എസ്.എസ് കോട്ടയം (21), എസ്.എം.എസ്.എൻ എച്ച്.എസ്.എസ് വൈക്കം (21) എന്നീ സ്കൂളുകളിലാണ് ജില്ലയിൽ ഏറ്റവും കൂടുതൽ ക്ലാസ് മുറികൾ ഹൈടെക്കായത്. എല്ലാ െഎ.ടി ഉപകരണങ്ങൾക്കും അഞ്ചുവർഷ വാറൻറി കൈറ്റ് ഏർപ്പെടുത്തിയിട്ടുണ്ട്. ഹാർഡ്വെയർ പരാതികൾ റിപ്പോർട്ട് ചെയ്യാനും പരിഹരിക്കാനുമായി വെബ് പോർട്ടൽ, കാൾ സ​െൻറർ സംവിധാനം നിലവിൽ വന്നു. ഇൻഷുറൻസ് പരിരക്ഷ മുഴുവൻ ഉപകരണങ്ങൾക്കും നൽകി. ഹൈടെക് സ്കൂൾ പദ്ധതിയുടെ തുടർച്ചയായി ഒന്നുമുതൽ ഏഴുവരെ ക്ലാസുകളുള്ള ജില്ലയിലെ 832 സ്കൂളുകളിൽ ഹൈടെക് ലാബുകൾ സ്ഥാപിക്കുന്ന പ്രവർത്തനവും ജൂണോടെ പൂർത്തിയാക്കാനുള്ള പ്രവർത്തനം ആരംഭിച്ചതായും അധികൃതർ പറഞ്ഞു. സമഗ്ര വിഭവപോർട്ടൽ ഉപയോഗിച്ച് ഹൈടെക് ക്ലാസ് മുറികളിൽ വിനിമയം നടത്താനുള്ള അധ്യാപക പരിശീലനം ഭൂരിഭാഗം അധ്യാപകർക്കും നൽകിയിട്ടുണ്ട്. കൂൾ (കൈറ്റ് ഒാപൺ ഒാൺലൈൻ കോഴ്സ്) എന്ന പേരിൽ ഒാൺലൈൻ പഠനസംവിധാനം ഏർപ്പെടുത്തി. 997 സ്കൂളുകളിൽ അതിവേഗ ബ്രോഡ്ബാൻഡും കൈറ്റ് ലഭ്യമാക്കിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.