FOR BACK PAGE or any colour page with photo==പെയ്തിറങ്ങി സംഗീതം; വിസ്മയരാവൊരുക്കി മീഡിയവൺ

ASH_6 മീഡിയവൺ മെഗാ മ്യൂസിക് നൈറ്റ് കൊച്ചിയിൽ മേയർ സൗമിനി ജയിൻ ഉദ്ഘാടനം ചെയ്യുന്നു. മീഡിയവൺ ചീഫ് ജനറൽ മാനേജർ സി. മാത്യു, ഡെപ്യൂട്ടി സി.ഇ.ഒ എം. സാജിദ്, ഡൈനോര എം.ഡി സുനിൽകുമാർ, ജി.സി.ഡി.എ ചെയർമാൻ വി. സലീം തുടങ്ങിയവർ സമീപം കൊച്ചി: ആസ്വാദക ഹൃദയങ്ങളിൽ സംഗീതസാന്ദ്രമായ വിസ്മയ രാവൊരുക്കി മീഡിയവൺ മ്യൂസിക് നൈറ്റ് അരങ്ങേറി. കൊച്ചി ദർബാർഹാൾ ഗ്രൗണ്ടിൽ നടന്ന സംഗീതപരിപാടി ആസ്വദിക്കാൻ നൂറുകണക്കിനാളുകളാണ് ഒഴുകിയെത്തിയത്. മലയാളികളുടെ പ്രിയഗായകരായ വിനീത് ശ്രീനിവാസനും സിതാരയും പാട്ടി​െൻറ പാലാഴി തീർത്തപ്പോൾ ആസ്വാദകർക്ക് വേറിട്ട അനുഭവമായി. പാട്ടിനൊപ്പം വയലിനിൽ മനോജ് ജോർജ് ഇന്ദ്രജാലം തീർത്തു. കൊച്ചി മേയർ സൗമിനി ജയിൻ ഉദ്ഘാടനം നിർവഹിച്ചതോടെയാണ് പരിപാടികൾക്ക് തുടക്കമായത്. കെ.വി. തോമസ് എം.പി, ജി.സി.ഡി.എ ചെയർമാൻ വി. സലീം, മീഡിയവൺ ഡെപ്യൂട്ടി സി.ഇ.ഒ എം. സാജിദ്, ചീഫ് ജനറൽ മാനേജർ സി. മാത്യു എന്നിവർ സംസാരിച്ചു. ഡൈനോര ടി.വി എം.ഡി സുനിൽകുമാർ, ഈസ്റ്റേൺ മാർക്കറ്റിങ് മാനേജർ നിസാർ അഹമ്മദ്, ലാസ ഐസ്ക്രീം ഡയറക്ടർ ജോൺ സൈമൺ, ലാക്റോൾ കാർ ഷാംപൂ എം.ഡി ടി.ടി. ജോയ്, പൊൻകതിർ ഫുഡ് പ്രോഡക്ട്സ് എം.ഡി പി.ആർ. ബിജോയ്, വി.കെ.വി എം.ഡി വി.കെ. വർഗീസ് എന്നിവരെ ചടങ്ങിൽ ആദരിച്ചു. 'ജേക്കബി​െൻറ സ്വർഗരാജ്യ'മെന്ന സിനിമയിലെ 'തിരുവാവണി രാവ്...' എന്നുതുടങ്ങുന്ന സിതാര കൃഷ്ണകുമാറി​െൻറ ഗാനത്തോടെയാണ് സംഗീതപരിപാടിക്ക് തുടക്കമായത്. തുടർന്ന് 'ഓമനപ്പുഴ കടപ്പുറത്തെ...' എന്നാരംഭിക്കുന്ന ഗാനവുമായി വിനീത് ശ്രീനിവാസൻ എത്തി. ഗ്രാമി പുരസ്കാര ജേതാവ് വയലിനിസ്റ്റ് മനോജ് ജോർജി​െൻറ പ്രകടനവും സദസ്സാകെ ഏറ്റെടുത്തു. ടെലിവിഷൻ പരിപാടികളിലൂടെ പ്രശസ്തനായ ആദർശ് അവതരിപ്പിച്ച കോമഡി പ്രകടനത്തിനും നിറഞ്ഞ കൈയടി ലഭിച്ചു. രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ നിരവധി പ്രമുഖർ ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.